പോ​ത്തു​കു​ണ്ട് മേ​ഖ​ല​യി​ൽ റെ​യ്ഡ്: 60 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി
Friday, May 22, 2020 11:56 PM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​വി. പ്ര​ഭാ​ക​ര​നും സം​ഘ​വും ആ​ല​ക്കോ​ട് പോ​ത്തു​കു​ണ്ട് മേ​ഖ​ല​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 60 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി. ചാ​രാ​യം വാ​റ്റാ​ൻ പാ​ക​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് കു​ട​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വാ​ഷാ​ണ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ൽ അ​ബ്കാ​രി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റെ​യ്ഡി​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗം പ്രി​വ​ന്‍റീ​വ്‌ ഓ​ഫീ​സ​ർ കെ.​പി. മ​ധു​സൂ​ദ​ന​ൻ, പ്രി​വ​ന്‍റീ​വ്‌ ഓ​ഫീ​സ​ർ പി.​വി. ബാ​ല​കൃ​ഷ്ണ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ടി.​വി. വി​നേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.