ലോ​ക്ക് ഡൗ​ണി​ല്‍ അ​ട​ഞ്ഞു​കി​ട​ന്ന ദി​വ​സ​ങ്ങ​ളി​ലെ വാ​ട​ക ന​ല്‍​കാ​നാ​കി​ല്ലെന്ന് വ്യാപാരികൾ
Friday, May 22, 2020 11:56 PM IST
കാ​സ​ര്‍​ഗോ​ഡ്: ലോ​ക്ക് ഡൗ​ണി​ല്‍ അ​ട​ഞ്ഞു​കി​ട​ന്ന ദി​വ​സ​ങ്ങ​ളി​ലെ കെ​ട്ടി​ട​വാ​ട​ക ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് കേ​ര​ള വ്യാ​പാ​രി​ വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി. ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌ 21 മു​ത​ല്‍ മേ​യ് 20 വ​രെ ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം കേ​ര​ള​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സിം​ഹ​ഭാ​ഗ​വും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച്‌ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ശ്യ വ​സ്തു​ക്ക​ള്‍ വി​പ​ണ​നം ചെ​യ്യു​ന്ന ക​ട​ക​ള്‍ മാ​ത്ര​മാ​ണ് പ​രി​മി​ത സ​മ​യ​ങ്ങ​ളി​ല്‍ തു​റ​ന്നുപ്ര​വ​ര്‍​ത്തി​ച്ച​ത്.

പി​ന്നീ​ട് രോ​ഗ​വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​യ​പ്പോ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച്‌ ആ​ഴ്ച​യി​ല്‍ ര​ണ്ട് ദി​വ​സ​മോ മൂ​ന്നു ദി​വ​സ​മോ തു​റ​ന്നുപ്ര​വ​ര്‍​ത്തി​ച്ച സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്. സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തി​നാ​ല്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ വ്യാ​പാ​രി​ക​ള്‍​ക്ക് ഒ​രു വ​രു​മാ​ന​വും ഇ​തി​ല്‍ നി​ന്നു ല​ഭി​ച്ചി​രു​ന്നി​ല്ല. ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ളി​ല്‍ മ​ഹാ​ഭൂ​രി​ഭാ​ഗ​വും സാ​ന്പ​ത്തി​ക​മാ​യി വ​ള​രെ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​രാ​യ​തി​നാ​ല്‍ വ​രു​മാ​നം നി​ല​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ത്യ​ച്ചെ​ല​വി​ന് ത​ന്നെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

ആ​യ​തി​നാ​ല്‍ മാ​ര്‍​ച്ച്‌ 21 മു​ത​ല്‍ മേ​യ് 20 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം അ​ട​ഞ്ഞുകി​ട​ന്ന ദി​വ​സ​ങ്ങ​ളി​ലെ വാ​ട​ക ന​ല്‍​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും അ​നു​പേ​ക്ഷ​ണീ​യ​മാ​യ ഈ ​സാ​ഹ​ച​ര്യം കെ​ട്ടി​ട ഉ​ട​മ​ക​ളെ​യും സം​ഘ​ട​ന​യെ​യും അ​റി​യി​ക്കു​ക​യും സ​ഹ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് അ​റി​യി​ച്ചു.