നാ​ട്ടു​കാ​ർക്കായി വാ​ഹ​ന​വും ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​യ​ച്ച് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ
Friday, May 22, 2020 1:37 AM IST
കേ​ള​കം: അ​ന്യ​ദേ​ശ​ത്ത് കു​ടു​ങ്ങി​യ നാ​ട്ടു​കാ​രെ തി​രി​കെ​ക്കൊ​ണ്ടു​പോ​കാ​ൻ വാ​ഹ​ന​സൗ​ക​ര്യം മാ​ത്ര​മ​ല്ല ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​യ​ച്ച് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കേ​ള​കം, മാ​ന​ന്തേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന ത​മി​ഴ്നാ​ട് വേ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ 44 തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ഇ​ന്ന​ലെ നാ​ട്ടി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​പോ​യ​ത്.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ കു​ടു​ങ്ങി​ക്കി​കി​ട​ക്കു​ക​യും ഇ​വ​ർ​ക്ക് തി​രി​കെ നാ​ട്ടി​ലെ​ത്താ​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​താ​ഗ​ത​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കേ​ര​ളം പ​രി​ഗ​ണി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്പോ​ഴാ​ണ് ത​മി​ഴ്നാ​ടി​ന്‍റെ ക​രു​ത​ൽ നാ​ട്ടു​കാ​രി​ൽ ച​ർ​ച്ച​യാ​യ​ത്.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ ര​ണ്ട് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ് വാ​ഹ​ന​ത്തി​നൊ​പ്പം എ​ത്തി​യ​ത്. ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ പാ​സും മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പും എ​ല്ലാം ഒ​രു​ക്കി​യ​തും വേ​ലൂ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ടം നേ​രി​ട്ട്. വേ​ലൂ​ർ ക​ള​ക്ട​ർ ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​റു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ടു. തു​ട​ർ​ന്ന് ക​ള​ക്ട​ർ ഇ​വ​ർ​ക്ക് വേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്തു ന​ല്കാ​ൻ സ​ബ് ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഒ​രു ബ​സ് നി​റ​യെ ആ​ളു​ക​ളു​മാ​യി കേ​ള​കം പാ​ല​ത്തി​ന് സ​മീ​പ​മെ​ത്തി പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ നാ​ട്ടു​കാ​ർ കേ​ള​കം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലി​സ് എ​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഇ​വ​രെ ക​ട​ത്തി​വി​ട്ടു. ഇ​ന്ത്യ​യി​ൽ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള പ്ര​ദേ​ശ​മാ​ണ് ത​മി​ഴ്നാ​ട്.