ഇ​റ്റ​ലി​യി​ലെ വീ​സ കാ​ലാ​വ​ധി നീ​ട്ട​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Wednesday, May 20, 2020 12:34 AM IST
ക​ണ്ണൂ​ര്‍: കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദേ​ശി​ക​ള്‍​ക്ക് വീ​സ കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ടു​ക്കാ​ന്‍ ഇ​റ്റാ​ലി​യ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് എ​ഐ​സി​സി വി​ദേ​ശ​കാ​ര്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി സ​ജീ​വ് ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ള്‍​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ങ്കി​ലും പ​ല​രു​ടെ​യും പാ​സ്‌​പോ​ര്‍​ട്ട് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ല്‍ വീ​സ കാ​ലാ​വ​ധി നീ​ട്ട​ല്‍ ആ​നു​കൂ​ല്യം അ​പ്രാ​പ്യ​മാ​കും. വീ​സ കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാ​ന്‍ ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ ജൂ​ലൈ 15 വ​രെ സ​മ​യ​മ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
അ​തി​നാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ലൂ​ടെ ഇ​വ​രു​ടെ പാ​സ്‌​പോ​ര്‍​ട്ട് പു​തു​ക്കാ​ന്‍ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും സ​ജീ​വ് ജോ​സ​ഫ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.