കോ​വി​ഡ് സ​ഹാ​യശൃം​ഖ​ല രൂ​പീ​ക​രി​ച്ച് ക​ണ്ണൂ​ർ രൂ​പ​ത
Friday, March 27, 2020 12:11 AM IST
ക​ണ്ണൂ​ർ: കോ​വി​ഡ് 19-ന്‍റെ വ്യാ​പ​ന​ത്തി​ൽ ക​ഷ്ട​പ്പെ​ടു​ന്ന ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് മേ​ഖ​ല​യി​ലെ നാ​നാ​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​നാ​യി ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 'കോ​വി​ഡ് സ​ഹാ​യ​ശൃം​ഖ​ല' കോ​വി​ഡ് സ​പ്പോ​ർ​ട്ട് ചെ​യി​ൻ(​സി​എ​സ്‌​സി)' രൂ​പീ​ക​രി​ച്ചു. ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ലോ​ക്ക് ഡൗ​ൺ​മൂ​ലം ജോ​ലി​യും കൂ​ലി​യും ഇ​ല്ലാ​തെ പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് സു​മ​ന​സു​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു​കൊ​ടു​ക്കാ​നാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്.
സ​ർ​ക്കാ​രി​നോ​ടും ആ​രോ​ഗ്യ​വ​കു​പ്പി​നോ​ടും ചേ​ർ​ന്നാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. ഇ​തി​നു​വേ​ണ്ടി ക​ണ്ണൂ​ർ ബ​ർ​ണ​ശേ​രി ക​ത്തീ​ഡ്ര​ൽ ഇ​ട​വ​കാം​ഗ​മാ​യ സാ​വി​യോ സ്റ്റാ​ൻ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​വി​ഡ് സ​പ്പോ​ർ​ട്ട് ചെ​യി​ൻ എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും ഡെ​വ​ല​പ്പ് ചെ​യ്തു​ക​ഴി​ഞ്ഞു. ഒ​റ്റ​പ്പെ​ട്ടു പോ​കു​ന്ന​വ​രെ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടു​പി​ടി​ച്ച് "ക​ണ്ണൂ​രി​ലെ ക​ട​ത്തു​വ​ഞ്ചി​ക്കാ​ർ' (Ferrymen of Kannur) എ​ന്ന ഓ​ണ്‍​ലൈ​ൻ ദൗ​ത്യ​സം​ഘം സാ​മൂ​ഹി​ക ദൂ​ര​പാ​ല​നം ഉ​റ​പ്പു​വ​രു​ത്തി ഭ​ക്ഷ​ണം, മ​രു​ന്ന്, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ, അ​വ​യ​സേ​വ​ന​ങ്ങ​ൾ എ​ന്നി​വ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​താ​ണ് സം​വി​ധാ​നം. പ്രാ​ദേ​ശി​ക​മാ​യി​​ത്ത​ന്നെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​ൽ ലോ​ക്ക്ഡൗ​ൺ വി​ല​ക്കു​ക​ൾ ലം​ഘി​ക്കാ​തെ ആ​വ​ശ്യ​ക്കാ​ർ​ക്ക് സാ​ധ​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും എ​ത്തി​ച്ചു​ന​ൽ​കാ​നാ​വു​മെ​ന്ന് ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല പ​റ​ഞ്ഞു.
ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ക​യ്റോ​സ്, സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി. ​പോ​ൾ സൊ​സൈ​റ്റി, കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ്, കെ​എ​ൽ​സി​എ, എ​ൻ​കെ​ഡി​സി​എ​ഫ്, കെ​സി​വൈ​എം, ചി​രാ​ത് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും 63 ഇ​ട​വ​ക​ക​ളും വി​വി​ധ സ​ന്യാ​സി​നി സ​മൂ​ഹ​ങ്ങ​ളും സ​ഹ​ക​രി​ച്ചാ​യി​രി​ക്കും പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. രൂ​പ​താ മു​ഖ​പ​ത്ര​മാ​യ 'ക​ണ്ണും ക​ണ്ണാ​ടി​യും' പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മാ​ധ്യ​മ ഏ​കോ​പ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.