കരുതലിന്‍റെ മൂന്ന് ദിനങ്ങൾ...
Friday, March 27, 2020 12:11 AM IST
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ സാ​മൂ​ഹ്യ​ക്ഷേ​മ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ആ​രം​ഭി​ച്ചു. 135 ബാ​ങ്കു​ക​ളി​ലൂ​ടെ 1060 ബി​ല്‍ ക​ള​ക്ട​ര്‍​മാ​രെ​യാ​ണ് പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​ര്‍ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വീ​ടു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി പെ​ന്‍​ഷ​ന്‍ തു​ക കൈ​മാ​റും. മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​ങ്ങ​നെ​യു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് ബി​ല്‍ ക​ള​ക്ട​ര്‍​മാ​ര്‍ വീ​ടു​ക​ളി​ല്‍ പെ​ന്‍​ഷ​ന്‍ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​ത്. 1,79,174 പേ​ര്‍​ക്ക് ര​ണ്ടു​മാ​സ​ത്തെ പെ​ന്‍​ഷ​ന്‍ തു​ക​യാ​യി ആ​കെ 42,53 ,42,800 രൂ​പ​യാ​ണ് ജി​ല്ല​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ പ​ര​മാ​വ​ധി വീ​ടു​ക​ളി​ല്‍ നേ​രി​ട്ടു​ചെ​ന്ന് പെ​ന്‍​ഷ​ന്‍​കാ​രു​ടെ കൈ​യി​ല്‍ ത്ത​ന്നെ ന​ല്‍​ക​ണ​മെ​ന്ന് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) നി​ര്‍​ദേ​ശി​ച്ചു. കോ​വി​ഡി​ന്‍റെ ഭാ​ഗ​മാ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ല്‍ പോ​കു​വാ​ന്‍ പ്ര​യാ​സ​മു​ണ്ടെ​ങ്കി​ല്‍ ഭ​ര​ണ​സ​മി​തി​യു​മാ​യി ച​ര്‍​ച്ച ചെ​യ്ത് പെ​ന്‍​ഷ​ന്‍ വീ​ട്ടി​ലെ​ത്തി​ക്കു​വാ​ന്‍ മ​റ്റു വ​ഴി​ക​ള്‍ ആ​ലോ​ചി​ക്കാം.
അ​തും പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തു​വാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ ഭാ​വി​യി​ല്‍ ഒ​രു പ​രാ​തി​ക്കും ഇ​ട​വ​രു​ത്താ​ത്ത രീ​തി​യി​ല്‍ പെ​ന്‍​ഷ​ന്‍ തു​ക ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കാം.