പാ​ച​ക​വാ​ത​ക വി​ത​ര​ണം, പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ർ​ ശ്രദ്ധിക്കേണ്ടത്...
Tuesday, March 24, 2020 1:13 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ കോ​വി​ഡ്-19 റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പാ​ച​ക​വാ​ത​ക വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ളും പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​രും ചു​വ​ടെ ചേ​ർ​ത്ത നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ. ​കെ. നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു.
പാ​ച​ക​വാ​ത​ക വി​ത​ര​ണ
തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ
4 ഗ്യാ​സ് സി​ലി​ണ്ട​ർ ന​ൽ​കു​ന്പോ​ൾ വീ​ടി​ന​ക​ത്തു പ്ര​വേ​ശി​ക്ക​രു​ത്.
* ഇ​ട​പാ​ടു​കാ​രു​മാ​യി കു​റ​ഞ്ഞ​ത് ഒ​രു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്ക​ണം.
* പാ​ച​ക​വാ​ത​ക വി​ത​ര​ണ സ​മ​യ​ത്ത് മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണം.
* ക​ഴി​വ​തും ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന് ഓ​ണ്‍​ലൈ​ൻ വ​ഴി പ​ണ​മി​ട​പാ​ട് ന​ട​ത്തു​ക.
* തു​ക പ​ണ​മാ​യി ന​ൽ​കു​ന്പോ​ൾ ബി​ൽ തു​ക രൊ​ക്കം കൊ​ടു​ക്ക​ണം. ചി​ല്ല​റ തി​രി​ച്ചു വാ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​ക്ക​രു​ത്.
* ഇ​ട​യ്ക്കി​ടെ കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ക​ഴു​ക​ണം. അ​ല്ലെ​ങ്കി​ൽ ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്ക​ണം. കൈ​ക​ൾ വൃ​ത്തി​യാ​യി സോ​പ്പ് വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ക​ഴു​കി​യ​ശേ​ഷം മാ​ത്രം മു​ഖം ക​ഴു​കു​ക.
* ക​ഴു​കാ​ത്ത കൈ​ക​ൾ​കൊ​ണ്ട് ക​ണ്ണ്, മൂ​ക്ക്, വാ​യ് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ തൊ​ട​രു​ത്.
* പ​നി, ക​ടു​ത്ത ചു​മ, ജ​ല​ദോ​ഷം, തൊ​ണ്ട​വേ​ദ​ന, ശ്വാ​സ​ത​ട​സം അ​സാ​ധാ​ര​ണ​മാ​യ ക്ഷീ​ണം എ​ന്നീ രോ​ഗ​ല​ക്ഷ​ണങ്ങ​ൾ ഉ​ള്ള​വ​രെ ഈ ​ജോ​ലി​യി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്ത​ണം.
* ഇ​ട​യ്ക്കി​ടെ തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം കു​ടി​ക്കു​ക. കൂ​ടു​ത​ൽ ത​ണു​പ്പു​ള്ള​തോ ഐ​സ് ഉ​പ​യോ​ഗി​ച്ച​തോ ആ​യ വെ​ള്ളം കു​ടി​ക്കാ​തി​രി​ക്കു​ക.
പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ർ​ക്കു​ള്ള
നി​ർ​ദേശ​ങ്ങ​ൾ
* പൊ​തു​ജ​ന​വു​മാ​യി ചു​രു​ങ്ങി​യ​ത് ഒ​രു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്ക​ണം.
* ഇ​ട​യ്ക്കി​ടെ കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ക​ഴു​ക​ണം. അ​ല്ലെ​ങ്കി​ൽ ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്ക​ണം. കൈ​ക​ൾ വൃ​ത്തി​യാ​യി സോ​പ്പ് വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ക​ഴു​കി​യ​ശേ​ഷം മാ​ത്രം മു​ഖം ക​ഴു​കു​ക.
* ക​ഴു​കാ​ത്ത കൈ​ക​ൾ​കൊ​ണ്ട് ക​ണ്ണ്, മൂ​ക്ക്, വാ​യ് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ തൊ​ട​രു​ത്.
* ജോ​ലി​സ​മ​യ​ത്ത് മാ​സ്ക്, ഗ്ലൗ​സ് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്ക​ണം.
* പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ സോ​പ്പ്, വെ​ള്ളം അ​ല്ലെ​ങ്കി​ൽ ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണം.
* പ​നി, ചു​മ, ജ​ല​ദോ​ഷം, തൊ​ണ്ട​വേ​ദ​ന, ശ്വാ​സ​ത​ട​സം എ​ന്നീ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രെ ജോ​ലി​യി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്ത​ണം.
* ഇ-​പോ​സ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് ക​ഴി​ഞ്ഞ​ശേ​ഷം ഓ​രോ പ്രാ​വ​ശ്യ​വും ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ അ​ല്ലെ​ങ്കി​ൽ ഒ​രു ശ​ത​മാ​നം ഹൈ​പ്പോ​ക്ലോ​റൈ​റ്റ് സൊ​ലൂ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് തു​ട​യ്ക്ക​ണം.
* ഇ​ട​യ്ക്കി​ടെ തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം കു​ടി​ക്കു​ക, ഐ​സ് വെ​ള്ളം കു​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.