ക​ര്‍​ഷ​ക​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്
Tuesday, March 24, 2020 1:13 AM IST
ക​ണ്ണൂ​ര്‍: കോ​വി​ഡ് വൈ​റ​സ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ര്‍​ഷ​ക​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല​ല്ലാ​തെ മൃ​ഗ​ങ്ങ​ളെ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​വ​ര​രു​ത്. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ വെ​റ്റ​റി​ന​റി ഡോ​ക്‌​ട​റെ​യോ/​ലൈ​വ് സ്‌​റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്‌​ട​റെ​യോ വീ​ട്ടി​ലേ​ക്ക് വി​ളി​ക്കാം.
പ​ക്ഷി​മൃ​ഗാ​ദി​ക​ള്‍​ക്ക് രോ​ഗാ​വ​സ്ഥ​യു​ണ്ടെ​ങ്കി​ല്‍ വെ​റ്റ​റി​ന​റി ഡോ​ക്‌​ട​റെ​യോ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ​യോ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​ശേ​ഷം മാ​ത്രം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്. മൃ​ഗാ​ശു​പ​ത്രി​ക​ളി​ലും സ​ബ് സെ​ന്‍റ​റു​ക​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ടെ​ല​ഫോ​ണ്‍ ന​മ്പ​ര്‍ എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം. പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ള്‍, പൊ​തു​വാ​യു​ള്ള ആ​രോ​ഗ്യ​പ​രി​ശോ​ധ​ന, കൃ​ത്രി​മ ബീ​ജ​ദാ​നം, ഗ​ര്‍​ഭ​പ​രി​ശോ​ധ​ന, അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ കോ​വി​ഡ് ഭീ​തി​യൊ​ഴി​യു​ന്ന​തു​വ​രെ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. ജ​ല​ദോ​ഷം, തു​മ്മ​ല്‍ തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രും കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രും സ​മീ​പ​കാ​ല​ത്ത് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് വ​ന്ന​വ​രും മൃ​ഗാ​ശു​പ​ത്രി​യി​ലേ​ക്ക് വ​ര​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.
ഫാം/​തൊ​ഴു​ത്ത് എ​ന്നി​വ​യു​ടെ പ​രി​സ​രം വൃ​ത്തി​യാ​യും അ​ണു​വി​മു​ക്ത​മാ​യും സൂ​ക്ഷി​ക്ക​ണം. മൃ​ഗ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​മു​മ്പും ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കേ​ണ്ട​താ​ണ്.