ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ൽ ഒ​പി സ​മ​യം പ​ത്തു വ​രെ
Tuesday, March 24, 2020 1:12 AM IST
പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ൽ ഇ​ന്നു മു​ത​ൽ ഒ​പി പ​രി​ശോ​ധ​ന രാ​വി​ലെ എ​ട്ടു മു​ത​ൽ പ​ത്തു വ​രെ ര​ണ്ടു​മ​ണി​ക്കൂ​ർ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ. റോ​യ്‌ അ​റി​യി​ച്ചു. നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ലെ തി​ര​ക്ക്‌ ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ്‌ ഒ​പി സ​മ​യം ചു​രു​ക്കു​ന്ന​ത്‌. ഞാ​യ​ർ ഒ​ഴി​കെ​യു​ള്ള എ​ല്ലാ​ദി​വ​സ​ങ്ങ​ളി​ലും അ​ത​ത് ദി​വ​സ​ത്തെ ഒ​പി ക്ര​മീ​ക​ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കും. എ​ല്ലാ ഒ​പി​ക​ളും ഇ​ത്ത​ര​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്‌.നേ​ര​ത്തേ കാ​ണി​ച്ച​വ​ർ​ക്ക്‌ അ​ത്യാ​വ​ശ്യ സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്ട​റെ കാ​ണു​ന്ന​തി​ന്‌ ഈ ​സാ​ഹ​ച​ര്യം ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്‌. കോ​വി​ഡ്‌- 19 പ​രി​ശോ​ധ​ന പോ​സി​റ്റീ​വാ​യ​വ​ർ​ക്കും രോ​ഗം സം​ശ​യി​ച്ചു പ്ര​ത്യേ​ക ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ൽ ചി​കി​ത്സ​തേ​ടു​ന്ന രോ​ഗി​ക​ളു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​വി​ധ​മാ​ണ്‌ ഒ​പി​യി​ൽ ഉ​ൾ​പ്പെ​ടെ ചി​കി​ത്സ ന​ൽ​കി​വ​രു​ന്ന​ത്‌.വ​ള​രെ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ണം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ക്ര​മീ​ക​ര​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കോ​വി​ഡ് വൈ​റ​സ്‌ ബാ​ധ ത​ട​യാ​ൻ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും കോ​വി​ഡ്‌-19 ചി​കി​ത്സ​തേ​ടി എ​ത്തു​ന്ന​വ​ർ അ​തി​നാ​യി പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ച കോ​വി​ഡ്‌ ട്ര​യാ​ജ്‌ സെ​ന്‍റ​റി​ൽ മാ​ത്രം എ​ത്തി​ച്ചേ​രേ​ണ്ട​താ​ണെ​ന്നും പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ. റോ​യ്‌ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​ഭ്യ​ർ​ഥി​ച്ചു.