ഹെ​ലി​കോ​പ്ട​റി​ല്‍ വി​ഷ​പ​ദാ​ര്‍​ഥം ത​ളി​ക്കു​ന്നെ​ന്നു വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ കേ​സ്
Monday, March 23, 2020 1:10 AM IST
ക​ണ്ണൂ​ര്‍: കൊ​റോ​ണ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ ഹെ​ലി​കോ​പ്ട​റി​ല്‍ മീ​ഥൈ​ന്‍ വാ​ക്‌​സി​ന്‍ എ​ന്ന വി​ഷ​പ​ദാ​ര്‍​ഥം ത​ളി​ക്കു​ന്ന​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ പ്ര​ചാ​ര​ണം. ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ പു​ല​ര്‍​ച്ചെ മൂ​ന്നു​വ​രെ ഹെ​ലി​കോ​പ്ട​റി​ല്‍ മീ​ഥൈ​ൻ വാ​ക്‌​സി​ന്‍ ത​ളി​ക്കു​ന്നു​ണ്ടെ​ന്ന ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്.
എ​ന്നാ​ല്‍ ഇ​ത് വ്യാ​ജ​മാ​ണെ​ന്നും ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ഡി​എം​ഒ ഡോ. ​നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു.
വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ര്‍​ക്കും പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കു​മെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു കാ​ണി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.