വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ നി​ര്‍​ദേ​ശം
Monday, March 23, 2020 1:10 AM IST
ക​ണ്ണൂ​ര്‍: കൊ​റോ​ണ വൈ​റ​സി ന്‍റെ സാ​മൂ​ഹി​ക വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, ക്ലി​നി​ക്കു​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ കൂ​ട്ട​മാ​യെ​ത്തു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ന്‍ ഉ​ട​മ​ക​ള്‍ സം​വി​ധാ​ന​മേ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കൊ​റോ​ണ അ​വ​ലോ​ക​ന യോ​ഗം നി​ര്‍​ദേ​ശി​ച്ചു. കോ​വി​ഡ് 19 വൈ​റ​സ് പ​ക​രാ​ന്‍ ഇ​ട​വ​രു​ന്ന രീ​തി​യി​ല്‍ ഒ​രേ സ​മ​യം കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക​ക​ത്ത് ഒ​രു​മി​ച്ചു കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. എ​സി ഒ​ഴി​വാ​ക്കി ന​ല്ല രീ​തി​യി​ല്‍ വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പു​വ​രു​ത്ത​ണം. സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​യ​റു​മ്പോ​ഴും ഇ​റ​ങ്ങു​മ്പോ​ഴും കൈ​ക​ള്‍ സോ​പ്പോ ഹാ​ന്‍​ഡ് വാ​ഷോ ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക​യോ ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കു​ക​യോ ചെ​യ്യാ​ന്‍ സം​വി​ധാ​ന​മൊ​രു​ക്ക​ണം. സ​ന്ദ​ര്‍​ശ​ക​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​രി​പ്പി​ട​ങ്ങ​ളും പെ​രു​മാ​റു​ന്ന സ്ഥ​ല​ങ്ങ​ളും ഇ​ട​യ്ക്കി​ടെ അ​ണു​വി​മു​ക്ത​മാ​ക്ക​ണ​മെ​ന്നും യോ​ഗം നി​ര്‍​ദേ​ശി​ച്ചു.
കൊ​റോ​ണ ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ളും ഗ്യാ​സ് വി​ത​ര​ണ ഏ​ജ​ന്‍​സി​ക​ളും മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലെ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്ക​ണം. വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും മ​റ്റും പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ള്‍ എ​ത്തി​ക്കു​ന്ന വി​ത​ര​ണ​ക്കാ​ര്‍ ആ​ളു​ക​ളി​ല്‍​നി​ന്ന് നി​ശ്ചി​ത അ​ക​ലം പാ​ലി​ക്കു​ന്ന​തും കൈ​ക​ള്‍ ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തും ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ പേ​രി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് കൂ​ടു​ത​ല്‍ ജാ​ഗ്ര​ത​യും സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​വ​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു
ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വി. സു​മേ​ഷ്, എ​സ്പി യ​തീ​ഷ് ച​ന്ദ്ര, സ​ബ് ക​ള​ക്ട​ര്‍​മാ​രാ​യ ആ​സി​ഫ് കെ. ​യൂ​സ​ഫ്, എ​സ്. ഇ​ല​ക്യ, എ​ഡി​എം ഇ.​പി. മേ​ഴ്സി, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ ഡോ. ​ഹാ​രി​സ് റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.