ക​ണ്ണൂ​രി​ല്‍ നാ​ലു പേ​ര്‍​ക്ക് കൂ​ടി വൈ​റ​സ്ബാ​ധ
Monday, March 23, 2020 1:10 AM IST
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ നാ​ലു പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നു പു​റ​മെ ശ​നി​യാ​ഴ്ച എ​റ​ണാ​കു​ള​ത്ത് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച മൂ​ന്നു പേ​ര്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല​ക്കാ​രു​ടെ എ​ണ്ണം പ​ത്താ​യി.
ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ദു​ബാ​യി​യി​ല്‍​നി​ന്ന് എ​മി​റേ​റ്റ്‌​സി​ന്‍റെ ഇ​കെ -566 വി​മാ​ന​ത്തി​ല്‍ ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ സം​ശ​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ബം​ഗ​ളൂ​രു രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ല്‍ സാം​പി​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം അ​ഞ്ചു​പേ​ര്‍​ക്കൊ​പ്പം അ​വി​ടെ​നി​ന്ന് ടെം​പോ ട്രാ​വ​ല​ര്‍ വ​ഴി ക​ണ്ണൂ​രി​ലെ​ത്തി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തെ ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
17ന് ​ദു​ബാ​യി​യി​ല്‍​നി​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​തും നി​ല​വി​ല്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​തു​മാ​യ വ്യ​ക്തി​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഇ​ദ്ദേ​ഹം ഭാ​ര്യ​യും കു​ട്ടി​ക​ളു​മൊ​ത്ത് കാ​റി​ല്‍ യാ​ത്ര ചെ​യ്തു. ഇ​വ​രും കാ​ർ ഡ്രൈ​വ​റും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 17നു ​ത​ന്നെ ദു​ബാ​യി​യി​ല്‍​നി​ന്നു കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ശേ​ഷം രോ​ഗ​ല​ക്ഷ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ഡ്മി​റ്റാ​യ​തും അ​വി​ടെ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന​തു​മാ​യ വ്യ​ക്തി​ക്കാ​ണ് മൂ​ന്നാ​മ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
21ന് ​ദു​ബാ​യി​യി​ല്‍​നി​ന്ന് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ നാ​ലാ​മ​ത്തെ​യാ​ള്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തെ ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച എ​റ​ണാ​കു​ള​ത്ത് കൊ​റോ​ണ ബാ​ധ സ്ഥി​രീ​ക​രി​ച്ച മൂ​ന്ന് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളി​ല്‍ ര​ണ്ടു പേ​ര്‍ ഇ​പ്പോ​ള്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
വൈ​റ​സ് ബാ​ധ സം​ശ​യി​ക്കു​ന്ന 6149 പേ​ര്‍ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലുള്ളത്. 26 പേ​ര്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഒ​ന്പ​തു​പേ​ര്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 14 പേ​ര്‍ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും 6100 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​ണു നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തു​വ​രെ​യാ​യി 154 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ൽ നാ​ലെ​ണ്ണ​ത്തി​ന്‍റെ ഫ​ലം പോ​സി​റ്റീ​വും 137 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വു​മാ​ണ്. 10 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഇ​ന്നു​രാ​വി​ലെ എ​ട്ടു​വ​രെ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ13 വി​മാ​ന​ങ്ങ​ളി​ലാ​യെ​ത്തി​യ1105 യാ​ത്ര​ക്കാ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി. ക​ണ്ണൂ​ര്‍, ത​ല​ശേ​രി, പ​യ്യ​ന്നൂ​ര്‍, പ​ഴ​യ​ങ്ങാ​ടി, ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന യാ​ത്ര​ക്കാ​ര്‍​ക്കും സ്‌​ക്രീ​നിം​ഗും ല​ഘു​ലേ​ഖ വി​ത​ര​ണ​വും ന​ട​ത്തി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള​ളി​ൽ 2498 യാ​ത്ര​ക്കാ​രെ സ്‌​ക്രീ​നിം​ഗി​നു വി​ധേ​യ​രാ​ക്കി. 12 പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു റ​ഫ​ര്‍ ചെ​യ്തു. 835 പേ​രെ വീ​ടു​ക​ളി​ൽ ഐ​സോ​ലേ​ഷ​നു നി​ര്‍​ദേ​ശം ന​ൽ​കി​യും 576 പേ​രെ ഒ​ഴി​ച്ചു​കൂ​ടാ​ന്‍​പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്രം യാ​ത്ര​ചെ​യ്താ​ൽ മ​തി​യെ​ന്നും പൊ​തു​ച​ട​ങ്ങു​ക​ളി​ൽ നി​ന്നും വി​ട്ടു​നി​ന്നു ജ​ന​സ​മ്പ​ര്‍​ക്കം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മു​ള്ള നി​ര്‍​ദേ​ശം ന​ൽ​കി​യും പ​റ​ഞ്ഞ​യ​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള​ളി​ൽ കി​ളി​യ​ന്ത​റ ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ക​ട​ന്നു​പോ​യ 311 വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ1418 യാ​ത്ര​ക്കാ​രെ സ്‌​ക്രീ​ന്‍ ചെ​യ്തു. ഇ​രി​ട്ടി ബ​സ് സ്റ്റാ​ൻ​ഡി​ലെ 44 പേ​രെ സ്‌​ക്രീ​നിം​ഗി​നു വി​ധേ​യ​രാ​ക്കി. ജി​ല്ല​യി​ൽ സ​ജ്ജ​മാ​ക്കി​യ 1848 ടീ​മു​ക​ള്‍ ഇ​ന്നു 12292 വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.
ശ​നി​യാ​ഴ്ച സ്ഥി​രീ​ക​രി​ച്ച മൂ​ന്നു കോ​വി​ഡ് 19 കേ​സു​ക​ളി​ൽ ര​ണ്ടെ​ണ്ണം കൂ​ത്തു​പ​റ​മ്പ് മേ​ഖ​ല​യി​ലാ​യ​തു കൊ​ണ്ടു​ത​ന്നെ കൂ​ത്തു​പ​റ​മ്പ് അ​തീ​വ​ജാ​ഗ്ര​ത​യി​ലാ​ണ്.