സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്ക​ൽ ന​​ട​​പ​​ടി​​ക​​ൾ ദ്രു​ത​ഗ​തി​യി​ൽ; റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ജം​ഗ്ഷ​നി​ൽ ഫ്ളൈഓ​വ​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​തി​യി​ൽ
Saturday, March 21, 2020 11:57 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി ബൈ​​പ്പാ​​സും ച​​ങ്ങ​​നാ​​ശേ​​രി -​ വാ​​ഴൂ​​ർ റോ​​ഡും സം​​ഗ​​മി​​ക്കു​​ന്ന റെ​​യി​​ൽ​​വേ ജം​​ഗ്‌​ഷ​​നി​​ൽ ഫ്ളൈ​ഓ​​വ​​ർ നി​​ർ​​മി​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്നു. പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​ന്‍റെ റോ​​ഡ്സ് ആ​​ൻ​​ഡ് ബ്രി​​ഡ്ജ​​സ് കോ​​ർ​പ​റേ​​ഷ​​ൻ പ​​ദ്ധ​​തി​​യു​​ടെ വി​​ശ​​ദ​​മാ​​യ പ്രോ​​ജ​​ക്ട് റി​​പ്പോ​​ർ​​ട്ട് ത​​യാ​​റാ​​ക്കി പ​​ദ്ധ​​തി​​ക്ക് ആ​​വ​​ശ്യ​​മാ​​യ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​ന് ന​​ട​​പ​​ടി ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. ഏ​​റ്റെ​​ടു​​ക്കേ​​ണ്ട സ്ഥ​​ല​​ത്തി​​ന്‍റെ സ​​ർ​​വേ ത​​യാ​​റാ​​ക്കി​​യ​​പ്പോ​​ൾ ചി​​ല ഭൂ​​മി​​യു​​ടെ രേ​​ഖ​​ക​​ളി​​ൽ ഏ​​താ​​നും പി​​ശ​​കു​​ക​​ൾ ക​​ട​​ന്നു​​കൂ​​ടി​​യി​​രു​​ന്നു.

ഈ ​​പി​​ശ​​കു​​ക​​ൾ​​കൂ​​ടി പ​​രി​​ഹ​​രി​​ച്ചാ​​ൽ വ​​സ്തു ഏ​​റ്റെ​​ടു​​ക്ക​​ൽ ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ക്കും. ഫ്ളൈ​​ഓ​​വ​​റി​​ന്‍റെ നി​​ർ​​മാ​​ണ ന​​ട​​പ​​ടി​​ക​​ൾ​​ക്ക് ജ​​നു​​വ​​രി​​മാ​​സം ചേ​​ർ​​ന്ന കി​​ഫ്ബി​​യു​​ടെ എ​​ക്സി​​ക്യൂ​​ട്ടീ​​വ് യോ​​ഗം അം​​ഗീ​​കാ​​രം ന​​ൽ​​കി​​യി​​രു​​ന്നു. 66.22 കോ​​ടി​​യു​​ടെ പ​​ദ്ധ​​തി​​യാ​​ണ് കി​​ഫ്ബി അം​​ഗീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ ഭ​​ര​​ണ​​കാ​​ല​​ത്ത് കോ​​ട്ട​​യം നാ​​ഗ​​ന്പ​​ടം സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന ജ​​ന​​സ​​ന്പ​​ർ​​ക്ക പ​​രി​​പാ​​ടി​​യു​​ടെ ഉ​​ദ്ഘാ​​ട​​ന വേ​​ള​​യി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന ഉ​​മ്മ​​ൻ ചാ​​ണ്ടി​​യാ​​ണ് ഈ ​​ഫ്ളൈ​​ഓ​​വ​​ർ നി​​ർ​​മി​​ക്കു​​മെ​​ന്ന പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്.

യോ​​ഗ​​ത്തി​​ൽ പ്ര​​സം​​ഗി​​ച്ച സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ ഉ​​ന്ന​​യി​​ച്ച ആ​​വ​​ശ്യം അം​​ഗീ​​ക​​രി​​ച്ചു​​കൊ​​ണ്ടാ​​ണു മു​​ഖ്യ​​മ​​ന്ത്രി ഇ​​ക്കാ​​ര്യം സ​​മ്മേ​​ള​​ന​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. ഫ ്ളൈ​ഓ​​വ​​ർ വ​​രു​​ന്ന​​തോ​​ടു​​കൂ​​ടി റെ​​യി​​ൽ​​വേ ബൈ​​പ്പാ​​സ് ജം​​ഗ്ഷ​​നി​​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​ന് ഒ​​രു പ​​രി​​ധി വ​​രെ പ​​രി​​ഹാ​​രം ഉ​​ണ്ടാ​​കു​​മെ​​ന്നും സി.​​എ​​ഫ്.​ തോ​​മ​​സ് എം​​എ​​ൽ​​എ പ​​റ​​ഞ്ഞു.