കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ ശ​ന്പ​ള വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​താ​യി പ​രാ​തി
Saturday, March 21, 2020 11:57 PM IST
ച​​ങ്ങ​​നാ​​ശേ​​രി: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ലെ ചി​​ല കോ​​ള​​ജു​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക​​രു​​ടെ ഫെ​​ബ്രു​​വ​​രി മാ​​സ​​ത്തെ ശ​​ന്പ​​ള​വി​​ത​​ര​​ണം ത​​ട​​സ​​പ്പെ​​ട്ട​​താ​​യി പ​​രാ​​തി. ശ​​ന്പ​​ളം ത​​ട​​സ​​പ്പെ​​ട്ട​​ത് അ​​ധ്യാ​​പ​​ക​​രെ ദു​​രി​​ത​​ത്തി​​ലാ​​ക്കി.

ഫെ​​ബ്രു​​വ​​രി 25 മു​​ത​​ൽ മാ​​ർ​​ച്ച് അ​​ഞ്ചു​​വ​​രെ തീ​​യ​​തി​​ക​​ളി​​ൽ ടി​​ഡി​​എ​​സ് സ്റ്റേ​​റ്റ്മെ​​ന്‍റോ​​ടെ ബി​​ല്ലു​​ക​​ൾ കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ കോ​​ട്ട​​യം ഡി​​ഡി ഓ​​ഫീ​​സി​​ൽ സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ ഡി​​ഡി ഓ​​ഫീ​​സി​​ൽ​നി​​ന്നും ഇ​​ൻ​​കം​​ടാ​​ക്സ്, ബാ​​ങ്ക് വാ​​യ്പ​​ക​​ൾ തു​​ട​​ങ്ങി​​യ​​വ സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ബി​​ല്ലു​​ക​​ൾ കൊ​​ടു​​ത്ത​​ശേ​​ഷം ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ൽ ഇ​​വ അ​​ത​​ത് ഓ​​ഫീ​​സു​​ക​​ളി​​ൽ​നി​​ന്നും വാ​​ങ്ങി ന​​ൽ​​കു​​ക എ​​ളു​​പ്പ​​മ​​ല്ലെ​​ന്നാ​​ണ് അ​​ധ്യാ​​പ​​ക​​ർ പ​​റ​​യു​​ന്ന​​ത്. ഇ​​ത്ത​​രം​​വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​ക​​ണ​​മെ​​ന്ന് ഡി​​ഡി ഓ​​ഫീ​​സി​​ൽ​നി​​ന്നും മു​​ൻ​​കൂ​​ട്ടി അ​​റി​​യി​​പ്പ് ന​​ൽ​​കാ​​തി​​രു​​ന്ന​​തും പ്ര​​ത​​സ​​ന്ധി​​ക്കി​​ട​​യാ​​ക്കി​​യി​​ട്ടു​​ണ്ട്.

ഏ​​താ​​നും അ​​ധ്യാ​​പ​​ക​​രു​​ടെ വി​​വ​​ര​​ങ്ങ​​ൾ​​ക്കാ​​യി ബി​​ല്ലു ത​​ട​​ഞ്ഞു​​വ​​ച്ച​​തോ​​ടെ ഓ​​രോ കോ​​ള​​ജിലേ​​യും മു​​ഴു​​വ​​ൻ അ​​ധ്യാ​​പ​​ക​​രു​​ടേ​​യും ശ​​ന്പ​​ളം ത​​ട​​സ​​പ്പെ​​ട്ട അ​​വ​​സ്ഥ​​യാ​​ണ് സം​​ജാ​​ത​​മാ​​യി​​രി​​ക്കു​​ന്ന​​ത്.
ടാ​​ക്സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്യേ​​ണ്ട​​ത് ഇ​ൻ​​കം ടാ​​ക്സ് വ​​കു​​പ്പാ​​ണെ​​ന്നും ഈ ​​വി​​ഷ​​യം പ​​റ​​ഞ്ഞ് ശ​​ന്പ​​ളം ത​​ട​​ഞ്ഞു​​വ​​ക്കാ​​ൻ ഡി​​ഡി​​ക്ക് അ​​ധി​​കാ​​ര​​മി​​ല്ലെ​​ന്നും കെ​​പി​​സി​​ടി​​എ മു​​ൻ സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ.​ ​പി.​​ജെ. തോ​​മ​​സ് പ്ര​​തി​​ക​​രി​​ച്ചു. അ​​ധ്യാ​​പ​​ക​​രു​​ടെ ശ​​ന്പ​​ളം അ​​കാ​​ര​​ണ​​മാ​​യി ത​​ട​​ഞ്ഞു​​വ​​ച്ച​​ത് അ​​നീ​​തി​​യാ​​ണെ​​ന്ന് കെ​​പി​​സി​​ടി​​എ എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ റീ​​ജ​​ണ​​ൽ പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ.​ റോ​​ണി ജോ​​ർ​​ജ് പ​​റ​​ഞ്ഞു.