കോവിഡ് -19 : തി​​രു​​വാ​​ർ​​പ്പി​​ൽ മ​​ന്ത്രി സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി
Saturday, March 21, 2020 11:56 PM IST
കോ​​ട്ട​​യം: കൊ​​റോ​​ണ വൈ​​റ​​സ് പ്ര​​തി​​രോ​​ധ ന​​ട​​പ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി ജി​​ല്ല​​യി​​ൽ ഏ​​റ്റ​​വു​​മ​​ധി​​കം ആ​​ളു​​ക​​ൾ ഹോം ​​ക്വാ​​റന്‍റൈയി​​നി​​ൽ ക​​ഴി​​യു​​ന്ന തി​​രു​​വാ​​ർ​​പ്പ് പ​​ഞ്ചാ​​യ​​ത്തി​​ൽ മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി. ആ​​രോ​​ഗ്യ വ​​കു​​പ്പി​​ന്‍റെ ഹോം ​​ക്വാ​​റ​​ന്‍റൈയി​​ൻ നി​​രീ​​ക്ഷ​​ണ​സം​​ഘ​​ത്തി​​നൊ​​പ്പ​​മെ​​ത്തി​​യ മ​​ന്ത്രി പൊ​​തു​​സ​​ന്പ​​ർ​​ക്ക​​മി​​ല്ലാ​​തെ ക​​ഴി​​യു​​ന്ന ഒ​​രു കു​​ടും​​ബ​​വു​​മാ​​യി സം​​വ​​ദി​​ക്കു​​ക​​യും ചെ​​യ്തു. ജി​​ല്ലാ ക​​ള​​ക്ട​​ർ പി.​​കെ. സു​​ധീ​​ർ ബാ​​ബു, എ​​ഡി​​എം അ​​നി​​ൽ ഉ​​മ്മ​​ൻ,പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജ​സി നൈ​​നാ​​ൻ, ജി​​ല്ലാ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ. ​​ജേ​​ക്ക​​ബ് വ​​ർ​​ഗീ​​സ് തു​​ട​​ങ്ങി​​യ​​വ​​രും മ​​ന്ത്രി​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.​
തി​​രു​​വാ​​ർ​​പ്പ് പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ലെ​​ത്തി​​യ മ​​ന്ത്രി ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച്ച ന​​ട​​ത്തി നി​​ല​​വി​​ലെ സ്ഥി​​തി​​ഗ​​തി​​ക​​ൾ വി​​ല​​യി​​രു​​ത്തി. ക്വാ​​റ​​ന്‍റൈയി​​നി​​ൽ ക​​ഴി​​യു​​ന്ന​​വ​​ർ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പി​​ന്തു​​ണ​​യും സ​​ഹാ​​യ​​വും ന​​ൽ​​കു​​ന്നു​​ണ്ടെ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് അ​​റി​​യി​​ച്ചു.