മാ​ഹി​യി​ൽ 248 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Saturday, March 21, 2020 11:54 PM IST
മാ​ഹി: കൊ​റോ​ണ ബാ​ധ ത​ട​യു​ന്ന​തി​ന്‍റെ മു​ൻ​ക​രു​ത​ലാ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങി ജ​ന​ങ്ങ​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യാ​ൽ അ​വ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മാ​ഹി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​മ​ൻ ശ​ർ​മ അ​റി​യി​ച്ചു.188-ാം വ​കു​പ്പ് അ​നു​സ​രി​ച്ച് കേ​സെ​ടു​ക്കും.

സ്റ്റേ​ഷ​ൻ ജാ​മ്യം ല​ഭി​ക്കി​ല്ല. അ​തി​നി​ടെ മാ​ഹി​യി​ൽ 248 പേ​ർ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് മാ​ഹി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മാ​ഹി ആ​ശു​പ​ത്രി​യി​ൽ നാ​ലു​പേ​രും ബാ​ക്കി​യു​ള്ള​വ​ർ വീ​ടു​ക​ളി​ലു​മാ​ണു നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.