കു​ട​ക് ജി​ല്ല​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം
Saturday, March 21, 2020 11:53 PM IST
ഇ​രി​ട്ടി: കു​ട​ക് ജി​ല്ല​യി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കി. മാ​ക്കൂ​ട്ടം ചെ​ക്ക് പോ​സ്റ്റി​ൽ മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ ക​ട​ത്തി​വി​ടു​ന്നു​ള്ളൂ. കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. ബം​ഗ​ളൂ​രു, മൈ​സൂ​രു ഉ​ള്‍​പ്പെ​ടെ ക​ര്‍​ണാ​ട​ക​ത്തി​ലെ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളെ ത​ട​യേ​ണ്ടെ​ന്ന് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും വീ​രാ​ജ്പേ​ട്ട വ​ഴി​യു​ള്ള ഗ​താ​ഗ​തം ഇ​ന്ന​ലെ പൂ​ര്‍​ണ​മാ​യും ത​ട​ഞ്ഞു. പെ​രു​മ്പാ​ടി​യി​ല്‍​നി​ന്ന് ഗോ​ണി​കു​പ്പ വ​ഴി അ​ത്യാ​വ​ശ്യ വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ക​ട​ത്തി വി​ടു​ന്ന​ത്.

ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു ക​ണ്ണൂ​രി​ലേ​ക്ക് വ​രേ​ണ്ട വി​ദേ​ശ​ത്തു​നി​ന്നു​മെ​ത്തി​യ പ​ത്തു മ​ല​യാ​ളി​ക​ളെ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ട്ട​ത്. ടാ​ക്‌​സി​ക​ളി​ലും മ​റ്റും പെ​രു​മ്പാ​ടി വ​രെ എ​ത്തി​യ സം​ഘ​ത്തെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. സം​ഘ​ത്തി​ല്‍​പ്പെ​ട്ട ര​ണ്ടു​പേ​ർ​ക്ക് പ​നി​യും ചു​മ​യു​മു​ള്ള​തി​നാ​ൽ കി​ളി​യ​ന്ത​റ ചെ​ക്ക് പോ​സ്റ്റി​ലു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ചു.

കി​ളി​യ​ന്ത​റ എ​ക്‌​സൈ​സ് ചെ​ക്ക്പോ​സ്റ്റി​ല്‍ എ​ക്‌​സൈ​സ്, പോ​ലീ​സ് റ​വ​ന്യൂ, ആ​രോ​ഗ്യ​വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 15 അം​ഗ പ​രി​ശോ​ധ​നാ​സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മാ​ക്കൂ​ട്ടം ചു​രം പാ​ത ക​ട​ന്നെ​ത്തു​ന്ന മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ളി​ലെ​യും യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കു​ന്ന​തോ​ടൊ​പ്പം അ​വ​രു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും സ്ഥ​ല​വും മൊ​ബൈ​ല്‍ ന​മ്പ​റും വാ​ഹ​ന ന​മ്പ​റും രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് ക​ട​ത്തി വി​ടു​ന്ന​ത്.