വൈ​റ​സ് പ്ര​തി​രോ​ധം; ഇ​രി​ട്ടി​യി​ൽ നാ​ലു ദി​വ​സം ക​ട​ക​ൾ അ​ട​ച്ചി​ടും
Saturday, March 21, 2020 11:53 PM IST
ഇ​രി​ട്ടി: കോ​വി​ഡ് വൈ​റ​സ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ട്ടി ന​ഗ​ര​ത്തി​ലെ ക​ട​ക​ൾ അ​ട​ച്ചി​ടു​ന്നു. അ​വ​ശ്യ​സാ​ധ​ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളൊ​ഴി​കെ​യു​ള്ള മ​റ്റു വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടാ​നും തി​ങ്ക​ൾ, ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മാ​ത്രം തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​നു​മാ​ണ് വ്യാ​പാ​രി നേ​താ​ക്ക​ളു​ടെ സം​യു​ക്ത യോ​ഗം തീ​രു​മാ​നി​ച്ച​ത്.

പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ​ത​ന്നെ​യാ​ണ് ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശ​വു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്. പാ​ൽ, മ​രു​ന്ന്, പ​ല​ച​ര​ക്ക് ക​ട എ​ന്നി​വ​യൊ​ഴി​കെ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം 24, 26, 27, 29 തീ​യ​തി​ക​ളി​ൽ പൂ​ർ​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടും. 23, 25, 28 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 11 മ​ണി മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മാ​ത്ര​മേ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു​പ ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളൂ. പൊ​തു​ജ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.