പ​രോ​ളി​ലി​റ​ങ്ങി മും​ബൈ​യി​ലേ​ക്കു മു​ങ്ങി​യ വ​ധ​ക്കേ​സ് പ്ര​തി അ​റ​സ്റ്റി​ല്‍
Saturday, March 21, 2020 11:53 PM IST
കൂ​ത്തു​പ​റ​മ്പ്: പ​രോ​ളി​ലി​റ​ങ്ങി മു​ങ്ങി​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ വ​ധ​ക്കേ​സ് പ്ര​തി അ​റ​സ്റ്റി​ല്‍. മൂ​ര്യാ​ട്ടെ അ​ണ്ണേ​രി വി​പി​ന്‍ (32) നെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് സി​ഐ എം.​പി. ആ​സാ​ദും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. വി​പി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ഭാ​ര്യ കൂ​ത്തു​പ​റ​മ്പ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ത​ട​വു​കാ​ര​നാ​യ വി​പി​ന്‍ തി​രി​ച്ചെ​ത്താ​തി​നാ​ല്‍ ഇയാ​ളെ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ടും പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ മും​ബൈ​യി​ലേ​ക്ക് ക​ട​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. മും​ബൈ​യി​ല്‍ നി​ന്ന് തി​രി​ച്ചെ​ത്തി​യ പ്ര​തി​യെ വെ​ള്ളി​യാ​ഴ്ച രാ​ത്രി കൂ​ത്തു​പ​റ​മ്പി​ല്‍ വ​ച്ചാ​ണ് പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2007 ല്‍ ​ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നാ​യ മൂ​ര്യാ​ട് അ​യോ​ധ്യാ​ന​ഗ​റി​ലെ പ്ര​മോ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ.് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​ര​വെ ജ​നു​വ​രി 30 നാ​ണ് പ​രോ​ളി​ലി​റ​ങ്ങി മു​ങ്ങി​യ​ത്.

കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി വെ​ള്ളി​യാ​ഴ്ച രാ​ത്രി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ എ​ത്തി​ച്ച പ്ര​തി പ​നി​യെ തു​ട​ര്‍​ന്ന് ഇ​പ്പോ​ള്‍ ജ​യി​ലി​ലെ നി​രീ​ക്ഷ​ണ സെ​ല്ലി​ലാ​ണു​ള്ള​ത്. ഇ​യാ​ള്‍ മും​ബൈ​യി​ലാ​ണ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​തെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് നി​രീ​ക്ഷ​ണ സെ​ല്ലി​ലാ​ക്കി​യ​ത്.

ആ​ദ്യം മ​റ്റു ത​ട​വു​കാ​ര്‍​ക്കൊ​പ്പ​മാ​ണ് വി​പി​നി​നെ പാ​ര്‍​പ്പി​ച്ച​തെ​ന്നു പ​റ​യു​ന്നു. ഇ​ത് ജ​യി​ല്‍ ത​ട​വു​കാ​ര്‍​ക്കി​ട​യി​ല്‍ ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. പൊ​തു ക​ക്കൂ​സും മ​റ്റു​മാ​ണ് ഇ​യാ​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നും ത​ട​വു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട.് അ​തേ സ​മ​യം വി​പി​നി​​ല്‍ കൊ​റോ​ണ ല​ക്ഷ​ണ​മൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും കോ​യി​ന്‍ ബൂ​ത്ത് ഫോ​ണ​ട​ക്കം ഇ​യാ​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്ന​തും മ​റ്റു ത​ട​വു​കാ​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്.