പ​ടി​യൂ​രി​ന് 20.42 കോ​ടി​യു​ടെ ബ​ജ​റ്റ്
Saturday, March 21, 2020 11:50 PM IST
ഇ​രി​ട്ടി: ജൈ​വ​ക്കൃ​ഷി​യി​ലൂ​ടെ സു​സ്ഥി​ര ക​ര്‍​ഷി​ക​വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി മ​ണ്ണ്, ജ​ല സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍​കി പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. 2020-21 സാ​മ്പ​ത്തി​ക​വ​ര്‍​ഷം 20.42 കോ​ടി​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും. 20,59, 95,487 കോ​ടി രൂ​പ വ​ര​വും 20, 42,32,000 രൂ​പ ചെ​ല​വും 17,63,487 ല​ക്ഷം രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം മോ​ഹ​ന​നാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ വി.​വി. രാ​ജീ​വ​ന്‍, കെ. ​അ​നി​ത, കെ.​ഓ​മ​ന ടീ​ച്ച​ര്‍, അം​ഗ​ങ്ങ​ളാ​യ കെ.​പി. ബാ​ബു, എ.​രാ​മ​ച​ന്ദ്ര​ന്‍, കെ.​റീ​ന, എ. ​ജ​നാ​ര്‍​ദ​ന​ന്‍, കെ.​ടി. മാ​ത്യു, എം.​കു​ഞ്ഞി​രാ​മ​ന്‍, സി.​പ്ര​സ​ന്ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.