പാ​യം പ​ഞ്ചാ​യ​ത്തി​ലെ ത​ട്ടു​ക​ട​ക​ൾ അ​ട​ച്ചി​ടും
Saturday, March 21, 2020 11:50 PM IST
ഇ​രി​ട്ടി: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​യം പ​ഞ്ചാ​യ​ത്തി​ലെ ത​ട്ടു​ക​ട​ക​ൾ അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശം. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ​തി​നൊ​ന്നോ​ളം ത​ട്ടു​ക​ട​ക​ൾ​ക്കാ​ണ് ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ള്ളി​ത്തോ​ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ഇ​തി​നി​ടെ നി​ർ​ദേ​ശം ന​ൽ​കാ​നാ​യി ത​ട്ടു​ക​ട​ക​ളി​ലെ​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​രി​ട്ടി പാ​ല​ത്തി​നു സ​മീ​പ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​യി​ൽ​നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ്യ​എ​ണ്ണ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു.

വ​ള്ളി​ത്തോ​ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ എം. ​സു​രേ​ശ​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രാ​യ മ​നോ​ജ് ജേ​ക്ക​ബ്, മു​ഹ​മ്മ​ദ് സ​ലീം, കെ.​സി. അ​ൻ​വ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.