കേ​ള​കം ടൗ​ണി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്‌ ദാ​ഹ​ജ​ലം
Saturday, February 29, 2020 1:18 AM IST
കേ​ള​കം: കേ​ള​കം ടൗ​ണി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്‌ ആ​ശ്വാ​സ​മാ​യി ബി​ന്ദു ജ്വ​ല്ല​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഡി​വൈ​എ​ഫ്ഐ ദാ​ഹ​ജ​ലം ഒ​രു​ക്കി. കേ​ള​കം ടൗ​ണി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്‌ ആ​ശ്വാ​സ​മാ​യി ഡി​വൈ​എ​ഫ്ഐ കേ​ള​കം മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ള​കം ടൗ​ണി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ സ്നേ​ഹം ഒ​രു കു​മ്പി​ൾ എ​ന്ന പേ​രി​ൽ കു​ടി​വെ​ള്ളം ഒ​രു​ക്കി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മൈ​ഥി​ലി ര​മ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്പ്ര​സി​ഡ​ന്‍റ് എ.​രാ​ജ​ൻ, അം​ഗ​ങ്ങ​ൾ, ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. കേ​ള​കം ബി​ന്ദു ജ്വ​ല്ല​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു കു​ടി​വെ​ള്ളം ഒ​രു​ക്കി​യ​ത്.