കാ​ഞ്ഞി​ര​ക്കൊ​ല്ലി​യോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Monday, February 24, 2020 1:06 AM IST
പ​യ്യാ​വൂ​ർ: ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​ക്കൊ​ല്ലി​യോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം കാ​ഞ്ഞി​ര​ക്കൊ​ല്ലി വാ​ർ​ഡ് ക​മ്മി​റ്റി അ​ധ​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ശ​ശി​പ്പാ​റ, അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ നി​ര​വ​ധി പേ​ർ വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കെ​ന്ന പേ​രി​ൽ മെ​റ്റ​ൽ ഇ​റ​ക്കി​യി​ട്ട​ത​ല്ലാ​തെ മ​റ്റു ന​ട​പ​ടി​ക​ൾ ഒ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചൂ​ണ്ടി​ക്കാ​ട്ടി. വാ​ർ​ഡ്പ്ര​സി​ഡ​ന്‍റ് ജി​ജു കോ​ല​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടെ​ൻ​സ​ൺ ജോ​ർ​ജ് ക​ണ്ട​ത്തി​ൻ​ക​ര, ജോ​സ് തോ​മ​സ്, ജോ​ർ​ജ് ആ​നി​ത്തോ​ട്ടം, സ​ജി തു​ടി​യം​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.