സ്ത്രീ​ജ​ന​ങ്ങ​ൾ രാ​ഷ്‌​ട്ര​നി​ർ​മാ​ണ പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
Sunday, February 23, 2020 12:31 AM IST
ആ​ല​ക്കോ​ട്: സാ​മൂ​ഹ്യ ശു​ശ്രൂ​ഷ ഫ​ല​പ്ര​ദ​മാ​ക്കാ​ൻ രാ​ഷ്‌​ട്ര​നി​ർ​മാ​ണ പ്ര​ക്രി​യ​യി​ൽ മു​ന്നി​ട്ടു​വ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ സ്ത്രീ​ജ​ന​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.

ത​ല​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി ‌റീ​ജ​ണ​ൽ സം​ഗ​മം "ജാ​ഗ്ര​ത' ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ല​ക്കോ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി ആ​ന​ക്ക​ല്ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ​മി​ലി അ​പ്പോസ്തൊ​ലേ​റ്റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ട്ടി​യ​പ്പാ​റ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ, ഷീ​ബ തെ​ക്കേ​ട​ത്ത്, സി​സ്റ്റ​ർ എ​ൽ​സി ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റ​വ. ഡോ. ​റെ​ന്നി അ​രീ​പ്ലാ​ക്ക​ൽ ക്ലാ​സ് ന​യി​ച്ചു. അ​ഞ്ചു മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി മു​ന്നൂ​റോ​ളം വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്തു.