ഇ​രി​ട്ടി പാ​ലം: ര​ണ്ടാം സ്ട്ര​ക്ച​ര്‍ കോ​ണ്‍​ക്രീ​റ്റിം​ഗ് 24ന്
Wednesday, January 22, 2020 1:05 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി പു​തി​യ പാ​ല​ത്തി​ന്‍റെ പാ​യം പ​ഞ്ചാ​യ​ത്തി​ല്‍​പ്പെ​ട്ട ഭാ​ഗ​ത്തെ സ്ട്ര​ക്ച്ര്‍ കോ​ണ്‍​ക്രീ​റ്റിം​ഗ് 24 ന് ​ന​ട​ക്കും. ത​ല​ശേ​രി-​വ​ള​വു​പാ​റ കെ​എ​സ്ടി​പി റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന ഏ​ഴു പാ​ല​ങ്ങ​ളി​ല്‍ പ്ര​ധാ​ന പാ​ല​മാ​ണ് ഇ​രി​ട്ടി പാ​ലം. നി​ര്‍​മാ​ണം തു​ട​ങ്ങി നാ​ളു​ക​ളേ​റെ ക​ഴി​ഞ്ഞി​ട്ടും പാ​ലം പ​ണി പൂ​ര്‍​ത്തി​യാ​കാ​ത്ത​തി​നെ​തി​രേ പ​ല കോ​ണു​ക​ളി​ല്‍​നി​ന്നും പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. പ​ല പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ​യും ത​ര​ണം​ചെ​യ്തു പാ​ല​ത്തി​ന്‍റെ ഇ​രി​ട്ടി ടൗ​ണി​നോ​ടു ചേ​ര്‍​ന്നു​ള്ള ഭാ​ഗ​ത്തെ സ്ട്ര​ക്ച്ച​ര്‍ കോ​ണ്‍​ക്രീ​റ്റിം​ഗ് ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​വ​സാ​നം പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പാ​യം പ​ഞ്ചാ​യ​ത്ത് അ​തി​ര്‍​ത്തി​യി​ലു​ള്ള ഭാ​ഗ​ത്തെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. പാ​ല​ത്തി​ന്‍റെ സ്ട്ര​ക്ച്ച​ര്‍ നി​ര്‍​മാ​ണ​ത്തി​ന് പ്ര​തി​സ​ന്ധി​യാ​യ​ത് മ​ഴ​യും പ്ര​ള​യ​വു​മാ​യി​രു​ന്നു. ഇ​നി ന​ടു​ഭാ​ഗ​ത്തെ ഒ​രു സ്പാ​ൻ ബാ​ക്കി​യു​ണ്ട്. മേ​യ് മാ​സം പാ​ലം പൂ​ർ​ത്തി​യാ​ക്ക​ത്ത​ക്ക​വി​ധ​മാ​ണ് നി​ർ​മാ​ണ​പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​ത്.