കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ ആറുവ​യ​സു​കാ​ര​ൻ മ​രി​ച്ചു
Sunday, December 15, 2019 10:37 PM IST
ക​ണ്ണൂ​ർ: കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​റു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​ണ്ട​ത്തോ​ട് ഉ​രു​വ​ച്ചാ​ൽ ജു​മാ​മ​സ്ജി​ദി​ന് സ​മീ​പം പു​തി​യാ​ണ്ടി ഹൗ​സി​ൽ അ​ബ്ദു​ൾ ജ​ലീ​ൽ - സ​ഫി​റ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ബ്ദു​ള്ള​യാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ ഉ​രു​വ​ച്ചാ​ൽ ജു​മാ​മ​സ്ജി​ദി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ന​ബി​ദി​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന് മ​ദ്ര​സി​യി​ൽ​നി​ന്നു കി​ട്ടി​യ ഉ​പ​ഹാ​രം വീ​ട്ടി​ലെ ഉ​മ്മ​യെ കാ​ണി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് പി​ന്നി​ൽ​നി​ന്നു വ​ന്ന കാ​ർ അ​ബ്ദു​ള്ള​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ കു​ട്ടി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ചാ​ല മിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ബ്ദു​ള്ള തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ക​ബ​റ​ട​ക്കി. സ​ഹോ​ദ​രി: മ​റി​യം നൂ​റ. അ​പ​ക​ടം വ​രു​ത്തി​യ കാ​ർ ഡ്രൈ​വ​റേ​യും കാ​റും സി​റ്റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.