പ​ന്നി​ഫാം അ​ട​ച്ചു​പൂ​ട്ടി​യി​ല്ല; ഉ​രു​പ്പും​കു​റ്റി​യി​ൽ സം​ഘ​ർ​ഷം
Sunday, December 8, 2019 2:50 AM IST
ഇ​രി​ട്ടി: ഉ​രു​പ്പും​കു​റ്റി​യി​ല്‍ അ​ന​ധി​കൃ​ത പ​ന്നി​ഫാം അ​ട​ച്ചു​പൂ​ട്ടാ​തെ വീ​ണ്ടും ലൈ​സ​ന്‍​സ് ന​ല്‍​കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ച് അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ എ​ട്ടു മ​ണി​ക്കൂ​ര്‍ ത​ട​ഞ്ഞു​വ​ച്ചു.

ഉ​രു​പ്പും​കു​റ്റി​യി​ലെ നാ​ല് അ​ന​ധി​കൃ​ത പ​ന്നി​ഫാ​മു​ക​ളി​ല്‍ പു​റ​മേ​നി​ന്ന് കൊ​ണ്ടു​വ​ന്നി​ടു​ന്ന അ​റ​വ് മാ​ലി​ന്യം കാ​ര​ണം ജ​ന​ജീ​വി​തം ദു​രി​ത​പൂ​ര്‍​ണ​മാ​ണെ​ന്നും കു​ടി​വെ​ള്ള​വും പു​ഴ​യും മ​ലി​ന​മാ​കു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ആ​ക്‌​ഷ​ന്‍​ക​മ്മി​റ്റി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യ്ക്കും ജി​ല്ലാ ക​ള​ക്‌​ട​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ക​ള​ക്‌​ട​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ക​യും എ​ഡി​എം ഇ.​പി. മേ​ഴ്‌​സി സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ഫാ​മു​ക​ള്‍ ലൈ​സ​ന്‍​സി​ല്ലാ​തെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ള​ക്‌​ട​റു​ടെ ചേം​ബ​റി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത നാ​ട്ടു​കാ​രു​ടെ​യും പ​ന്നി​ഫാ​മു​ട​മ​ക​ളു​ടെ​യും യോ​ഗ​ത്തി​ല്‍ ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത നാ​ല് ഫാ​മു​ക​ളും 90 ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

നി​ര്‍​ദേ​ശം ന​ട​പ്പി​ലാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ 90 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ഫാ​മു​ക​ള്‍ പൂ​ട്ടി​യി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​നു വ​ര്‍​ഗീ​സ് മൂ​ന്ന് ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളെ ഇ​ന്ന​ലെ ലേ​ലം​ ചെ​യ്യാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി. ഇ​തോ​ടെ ഫാ​മു​ട​മ​ക​ള്‍ പ​ന്നി​ക​ളെ ഇ​വി​ടെ​നി​ന്നു മാ​റ്റു​ക​യും ഫാ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ജെം ​ഫാം എ​ന്ന പ​ന്നി​ഫാം പ്ര​വ​ര്‍​ത്ത​നം നി​ർ​ത്താ​ന്‍ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ ജ​നം സം​ഘ​ടി​ക്കു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ട് കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ജി​യോ​ള​ജി​ വ​കു​പ്പ് 150 പ​ന്നി​ക​ളെ വ​ള​ര്‍​ത്താ​നു​ള്ള അ​നു​മ​തി നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി ന​ല്‍​കി​യെ​ന്നാ​യി​രു​ന്നു ഫാ​മു​ട​മ​ക​ളു​ടെ മ​റു​പ​ടി. എ​ന്നാ​ല്‍ ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ത്തി​ന്‍റെ മ​റ​വി​ല്‍ ജെം ​ഫാ​മു​ട​മ​യ്ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​ലു​ള്ള സ്വാ​ധീ​നം കാ​ര​ണ​മാ​ണ് ലൈ​സ​ന്‍​സ് ന​ല്‍​കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​തെ​ന്നാ​രോ​പി​ച്ചാ​ണ് സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​യ​ത്.

പ​ഞ്ചാ​യ​ത്തം​ഗം പ്രി​യ കെ.​ജോ​ണ്‍, ഉ​രു​പ്പും​കു​റ്റി പ​ള്ളി​വി​കാ​രി ഫാ. ​ടോ​മി ന​ടു​വി​ലേ​ക്കു​റ്റ്, ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി സി​ബി വാ​ഴ​ക്കാ​ല തു​ട​ങ്ങി​യ​വ​രും ക​രി​ക്കോ​ട്ട​ക്ക​രി​യി​ല്‍​നി​ന്ന് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ സി​പി​എം, കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി നേ​താ​ക്ക​ളും നാ​ട്ടു​കാ​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി.

പ​ന്നി​ക​ളെ മാ​റ്റി ഇ​ന്നു രാ​ത്രി​ത​ന്നെ ഫാം ​അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന​വ​ര്‍ രാ​ത്രി വൈ​കി​യും ഉ​രു​പ്പും​കു​റ്റി ടൗ​ണി​ല്‍ സം​ഘ​ടി​ച്ചു. തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ എ​എ​സ്പി ജി. ​ആ​ന​ന്ദ് സ​മ​ര​ക്കാ​രു​മാ​യും ഫാം ​ഉടമകളുമായി സം​സാ​രി​ച്ച് രാ​ത്രി പ​ത്തോ​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. നാ​ളെ രാ​വി​ലെ 9.30ന് ​പ​ന്നി​ക​ളെ ലേ​ലം​ചെ​യ്യാ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​ക​യും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ വി​ട്ട​യ​യ്ക്കു​ക​യും ചെ​യ്ത​ത്.