കായികതാ​ര​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Thursday, November 21, 2019 1:31 AM IST
വെ​ളി​മാ​നം: സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ല്‍ 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ സ്വ​ര്‍​ണ​വും 4x400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി​യ ആ​ര്‍. ആ​ര​തി, ജി​ല്ലാ, സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ അ​ന​ഘ ആ​ന്‍റ​ണി, ഡെ​നിം ജോ​സ​ഫ്, ജോ​യ​ല്‍ ജോ​സ്, ക്രി​സ്റ്റീ​ന തോ​മ​സ്, അ​ന​ല്‍ തോ​മ​സ് എ​ന്നി​വ​രെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി മാ​നേ​ജ്‌​മെ​ന്‍റും പി​ടി​എ​യും പൗ​രാ​വ​ലി​യും ചേ​ര്‍​ന്ന് സ്വീ​ക​ര​ണം ന​ല്‍​കി. പ്രി​ന്‍​സി​പ്പ​ല്‍ ഷാ​ജി കെ.​ചെ​റി​യാ​ന്‍, അ​സി. പ്രി​ന്‍​സി​പ്പ​ല്‍ മേ​ഴ്‌​സി മ​രി​യ, പ​ഞ്ചാ​യ​ത്തം​ഗം ജി​മ്മി അ​ന്തി​നാ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജ​ന്‍ വെ​ള്ളാ​പാ​ണി, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് സെ​ലി​ന്‍ ജോ​സ​ഫ്, കാ​യി​കാ​ധ്യാ​പ​ക​ന്‍ സാ​ജു യോ​മ​സ്, ഡ​യ​സ് പി. ​ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.