യു​വാ​വ് ബ​ന്ധു​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Monday, November 18, 2019 10:39 PM IST
പ​രി​യാ​രം: മാ​ത്തി​ല്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് വി​ള​യാ​ങ്കോ​ട് കു​ള​പ്പു​റ​ത്തെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി തൂ​ങ്ങി​മ​രി​ച്ചു. പ​യ്യ​ന്നൂ​രി​ലെ മൊ​ബൈ​ല്‍ ഷോ​പ്പി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ മാ​ത്തി​ലി​ലെ ആ​ദ​ര്‍​ശി(19)​നെ​യാ​ണ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വ​ല്യ​മ്മ​യു​ടെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കാ​ണു​ന്ന​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ എ​റ​ണാ​കു​ള​ത്ത് പു​തി​യ ജോ​ലി​ക്കു​ള്ള ഇ​ന്‍റ​ര്‍​വ്യൂ​വി​ന് പ​ങ്കെ​ടു​ക്കാ​ന്‍ പോ​കേ​ണ്ട​തി​നി​ടെ​യാ​ണ് സം​ഭ​വം. പ​രി​യാ​രം പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി.