വ​ള​ക്കൈ-​കൊ​യ്യം റോ​ഡി​ന് അ​വ​ഗ​ണ​ന
Sunday, September 22, 2019 1:38 AM IST
ശ്രീ​ക​ണ്ഠ​പു​രം: വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള വ​ള​ക്കൈ-​കൊ​യ്യം റോ​ഡി​ന് അ​വ​ഗ​ണ​ന. ന​ന്നേ വീ​തി കു​റ​ഞ്ഞ റോ​ഡ് പ​ല​യി​ട​ത്തും ത​ക​ർ​ന്നു ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി​ട്ടു വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ പോ​ലും പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. വ​ള​വും ക​യ​റ്റ​വും വീ​തി​ക്കു​റ​വും റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു വ​രു​ത്തു​ക​യാ​ണ്.

വ​ള​ക്കൈ മു​ത​ൽ കൊ​യ്യം വ​രെ​യു​ള്ള നാ​ല​ര കി​ലോ​മീ​റ്റ​ർ റോ​ഡ് വി​ക​സി​പ്പി​ച്ചു മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​ശേ​ഷം തു​ട​ർ ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ഇ​തു​വ​ഴി ഗ​താ​ഗ​തം മു​ട​ങ്ങു​മെ​ന്ന അ​വ​സ്ഥ​യാ​യ​തോ​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ​യും മു​സ്‌​ലിം ലീ​ഗി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ലെ കു​ഴി​യ​ട​ക്ക​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു.

റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ കൊ​യ്യം-​ചെ​ക്കി​ക്ക​ട​വ് പാ​ലം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യെ​ങ്കി​ലും ഇ​തു​വ​ഴി ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി​യി​ട്ടി​ല്ല. പാ​ലം തു​റ​ക്കു​ന്ന​തോ​ടെ ത​ളി​പ്പ​റ​മ്പി​ൽ നി​ന്ന് കൊ​യ്യം വ​രെ പോ​കു​ന്ന ബ​സു​ക​ൾ മ​യ്യി​ൽ വ​രെ​യും ക​ണ്ണൂ​ർ-​മ​യ്യി​ൽ റൂ​ട്ടി​ലോ​ടു​ന്ന ബ​സു​ക​ൾ ശ്രീ​ക​ണ്ഠ​പു​രം, ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ങ്ങ​ളി​ലേ​ക്കും സ​ർ​വീ​സ് നീ​ട്ടു​മെ​ന്നാ​ണു പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ലും റോ​ഡ് വി​ക​സ​നം വൈ​കു​ന്ന​തി​നാ​ൽ സ​ർ​വീ​സ് നീ​ട്ടാ​ൻ ബ​സ് ഉ​ട​മ​ക​ൾ ത​യാ​റാ​യി​ട്ടി​ല്ല. ഈ ​റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. മ​ല​യോ​ര​ത്തെ പ്ര​ധാ​ന റോ​ഡി​നെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ന്ന​തി​നെ​തി​രേ രാ​ഷ​ട്രീ​യ ഭേ​ദ​മ​ന്യേ വ​ൻ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്.