പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചയാൾ വിഷം കഴിച്ച് മരിച്ച നിലയിൽ
Friday, August 23, 2019 10:40 PM IST
ചാ​ല​ക്കു​ടി: പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​യാ​ൾ വി​ഷം ക​ഴി​ച്ച് മ​രി​ച്ചു. ചാ​ല​ക്കു​ടി കൂ​ട​പ്പു​ഴ അ​ഗ്രോ​ണ​മി​ക് റി​സ​ർ​ച്ച് സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ച​ട്ടി​ക്കു​ളം സ്വ​ദേ​ശി മേ​യ്ക്കാ​ട്ടു​ക്കു​ളം ഡേ​വീ​സ് (52) ആ​ണ് മ​രി​ച്ച​ത്.

കൂ​ട​പ്പു​ഴ അ​ഗ്രോ​ണ​മി​ക് റി​സ​ർ​ച്ച് സ്റ്റേ​ഷ​നി​ലെ മ​ണ്ണി​ര ക​ന്പോ​സ്റ്റ് രാ​സ​വ​ളം ഉ​പ​യോ​ഗി​ച്ച് ന​ശി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് അ​ഗ്രോ​ണ​മി​ക് റി​സ​ർ​ച്ച് സ്റ്റേ​ഷ​നി​ലെ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തിനെ തുടർന്ന് ഡേ​വീ​സി​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നി​ല്ല. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ വ​ച്ച് വി​ഷം ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഇ​യാ​ളെ സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്നലെ രാ​വി​ലെ മ​രി​ച്ചു. പോ​ലീ​സ് മേൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

നേ​ര​ത്തെ സ്ഥാ​പ​ന​ത്തി​നെ​തി​രെ വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പ​ച്ച​തി​നെ തു​ട​ർ​ന്ന് റി​സ​ർ​ച്ച് സ്റ്റേ​ഷ​ൻ അ​ധി​കാ​രി ഇ​യാ​ളെ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണി​ര ക​ന്പോ​സ്റ്റ് ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഇ​യാ​ളെ അ​ധി​കൃ​ത​ർ സം​ശ​യി​ച്ചി​രു​ന്നു.