ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Tuesday, July 16, 2019 10:09 PM IST
കൂ​ത്തു​പ​റ​മ്പ്: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. ക​ണ്ണൂ​ർ വാ​രം ശാ​സ്താം​കോ​ട്ട അ​മ്പ​ല​ത്തി​നു സ​മീ​പം ക​ല്ലേ​ൻ സു​ഗു​ണ​ൻ-​പ്ര​സ​ന്ന ദ​മ്പ​തി​ക​ളു​ടെ മ​ക​നും കൂ​ത്തു​പ​റ​മ്പ് നി​ർ​മ​ല​ഗി​രി കോ​ള​ജ് ബി​എ ഇ​ക്ക​ണോ​മി​ക്സ് ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യു​മാ​യ അ​ഭി​ഷേ​ക് (19) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നി​ന് കൂ​ത്തു​പ​റ​മ്പ് മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സി​നു സ​മീ​പം വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​ഭി​ഷേ​ക് സ​ഞ്ച​രി​ച്ച ബൈ​ക്ക് റോ​ഡ് മ​ധ്യ​ത്തി​ൽ ഡി​വൈ​ഡ​റി​നു പ​ക​രം വ​ച്ച ടാ​ർ​വീ​പ്പ​യി​ൽ ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭീ​മ​മാ​യ ചി​കി​ത്സാ​ച്ചെ​ല​വ് ആ​വ​ശ്യ​മാ​യി വ​ന്ന​തി​നാ​ൽ നാ​ട്ടു​കാ​ർ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​ഭി​ഷേ​ക് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. സ​ഹോ​ദ​രി: അ​ഞ്ജ​ന (പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി, സി​എ​ച്ച്എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, എ​ള​യാ​വൂ​ർ). സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​വാ​രം സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ.