ഓടയിൽ വീണ ലോട്ടറി ടിക്കറ്റുകൾ എടുത്തുനൽകി ഫയർഫോഴ്സ്
1460757
Saturday, October 12, 2024 5:18 AM IST
കൂത്തുപറമ്പ്: റോഡരികിലെ ഓവുചാലിന്റെ സ്ലാബിനിടയിലൂടെ താഴേക്ക് വീണ ലോട്ടറി ടിക്കറ്റ് കെട്ട് ലോട്ടറി വില്പനക്കാരന് എടുത്ത് നല്കി പാനൂര്‍ ഫയര്‍ഫോഴ്സ്. പാനൂര്‍ കൂത്തുപറമ്പ് റോഡില്‍ ഗവ. എല്‍പി സ്കൂളിന് മുന്‍വശമുള്ള ഓടയില്‍ സ്ലാബിനിടയിലൂടെയാണ് ലോട്ടറി വിൽപനക്കാരനായ കൂരാറയിലെ ചാത്തന്പറമ്പന് ഹൗസില്‍ അശോകന്റെ ലോട്ടറി കെട്ട് ഓവുചാലിൽ വീണത്.
സ്ഥലത്തെത്തിയ ഫയര്‍ യൂണിറ്റ് ക്രോബാര്‍,ഹൈഡ്രോളിക് ടൂള്‍ എന്നിവ ഉപയോഗിച്ച് സ്ലാബ് ഉയര്‍ത്തി ലോട്ടറി കെട്ട് വീണ്ടെടുത്ത് നല്‍കുകയായിരുന്നു. ഇന്നലെ രാവിലെ 9.20 ഓടെയാണ് സംഭവം. ലോട്ടറി കെട്ട് സ്ലാബിനിടയിലൂടെ താഴേക്ക് വീഴുന്നത് കണ്ട സമീപത്തെ വാടക സ്റ്റോര്‍ ജീവനക്കാരന് ഷഫീര്‍ പാനൂര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.
അസിന്റന്റ് സ്റ്റേഷന് ഓഫീസര്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.ദിവു കുമാര്‍, ഫയര്‍ ഓഫീസര്‍മാരായ എം.കെ. രഞ്ജിത്ത്, പി.എം. സുഭാഷ്, എം.സിപ്രലേഷ് , എം.അജീഷ് , ഹോം ഗാര്‍ഡ് കെ.വി. രത്നാകരന് എന്നിവര്‍ നേതൃത്വംനല്കി.