മഞ്ഞളാംപുറം യുപി സ്കൂൾ പ്ലാറ്റിനം ജൂബിലി : വിളംബര വാഹന റാലി നടത്തി
1460636
Friday, October 11, 2024 7:49 AM IST
കേളകം: മഞ്ഞളാംപുറം യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിളംബര വാഹന റാലി നടന്നു. പേരാവൂർ ഡിവൈഎസ്പി കെ.വി. പ്രമോദൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി എന്നിവർ ദീപശിഖ തെളിയിച്ചു. കേളകം പോലീസ് സ്റ്റേഷൻ സിഐ ഇതിഹാസ് താഹ ദീപശിഖ കൈമാറി. പഞ്ചായത്ത് മെംബർമാരായ സുനിത വത്യാട്ട്, ജോണി പാമ്പാടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും നേതൃത്വത്തിൽ 80 ഓളം ഇരുചക്രവാഹനങ്ങളും മറ്റ് അകമ്പടി വാഹനങ്ങളും റാലിയിൽ പങ്കെടുത്തു. വ്യത്യസ്ത വേഷവിധാനങ്ങളിൽ സ്കൗട്ട്, ഗൈഡ്സ്, ബുൾബുൾ വോളണ്ടിയേഴ്സ് റാലിയിൽ പങ്കെടുത്തു. സ്കൂൾ കവാടത്തിൽ നിന്നാരംഭിച്ച റാലി കേളകം, ചെട്ടിയാംപറമ്പ്, ചെങ്ങോം, അടയ്ക്കാത്തോട് മേഖലകളിലൂടെ കടന്നുപോയി സ്കൂളിൽ അവസാനിച്ചു.
സ്കൂൾ മാനേജർ ഫാ. ജോർജ് ചേലമരം, സ്കൂൾ മുഖ്യാധ്യാപകൻ പി.ഡി. റോസമ്മ, പിടിഎ പ്രസിഡന്റ് സുജയ് ടി. ജേക്കബ്, മറ്റ് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.