റവന്യു ജില്ലാ സ്കൂൾ കായികമേള: ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയായി
1460635
Friday, October 11, 2024 7:49 AM IST
തലശേരി: 21, 22, 23 തീയതികളിലായി തലശേരി സ്റ്റേഡിയത്തിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കായികമേളയുമായി ബന്ധപ്പെട്ട് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി രൂപീകരിച്ചു. കായികമേളയിൽ ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം.
രൂപീകരണ യോഗം മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർപേഴ്സൺ ടി.കെ. സാഹിറ ഉദ്ഘാടനം ചെയ്തു. എ.വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. പി.സുചിത്ര, ജില്ലാ ശുചിത്വ മിഷൻ പ്രതിനിധികളായ ഇ.മോഹനൻ, വി.പി.ബാബു, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ഇ.ദിനേശ്, ഹരിതകർമസേന പ്രതിനിധി കെ.കെ. സുബിഷ, ഗവ.ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ പ്രിൻസിപ്പൽ ഡോ.പി.പ്രശാന്ത്, ഗവ.ബ്രണ്ണൻ എച്ച്എസ്എസ് മുഖ്യാധ്യാപിക ഒ.പി.ശൈലജ, കെ.പി. വേണുഗോപാലൻ, ടി.പി.അബ്ദുൽസലാം,ജസ്റ്റിൻ ജയകുമാർ,വി.പി.രാജീവൻ,ടി.എം.സഞ്ജു, ടി.ചന്ദ്രൻ, പി.കെ.മനോജ്, കെ.ബിന്ദു എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ :ടി.കെ.സാഹിറ-ചെയർപേഴ്സൺ, പി. സുചിത്ര-കൺവീനർ.