തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ കലോത്സവം സമാപിച്ചു
1460634
Friday, October 11, 2024 7:49 AM IST
പെരുമ്പടവ്: നാലു ദിവസങ്ങളിലായി പെരുമ്പടവ് ബിവിജെഎം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തളിപ്പറമ്പ് നോർത്ത് സബ്ജില്ല കലോത്സവം സമാപിച്ചു. എൽ പി പൊതുവിഭാഗത്തിൽ 65 പോയിന്റോടെ മങ്കര സെന്റ് തോമസ് സ്കൂളും കരിപ്പാൽ എസ് വി യു പി സ്കൂളും ഒന്നാം സ്ഥാനം പങ്കുവച്ചു.
63 പോയിന്റ് നേടി അക്കിപ്പറമ്പ് യുപി സ്കൂളും നടുവിൽ എൽ പി യും രണ്ടാം സ്ഥാനത്തെത്തി. യുപി പൊതു വിഭാഗത്തിൽ വായാട്ടുപറമ്പ് സ്കൂളും കരിപ്പാൽ എസ്വി യുപി സ്കൂളും 78 പോയിന്റുളോടെ ഒന്നാം സ്ഥാനം പങ്കിട്ടു. പട്ടുവം യുപി 76 പോയിന്റുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ തളിപ്പറമ്പ് സീതി സാഹിബ് 231 പോയിന്റുമായി ഒന്നാമതെത്തി.
തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂൾ 183 പോയിന്റ് നേടി രണ്ടാം സ്ഥാനം നേടി.
ഹയർസെക്കൻഡറി വിഭാഗത്തിൽ തളിപ്പറമ്പ് സർ സയ്യിദ് 239 പോയിന്റോടെ ഒന്നാം സ്ഥാനവും, തളിപ്പറമ്പ് സീതി സാഹിബ് 235 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. സമാപന സമ്മേളനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോർജ് തൈക്കുന്നംപുറം അധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രേമലത ഉപഹാര സമർപ്പണം നടത്തി.