ലോക മാനസികാരോഗ്യ ദിനാചരണം നടത്തി
1460630
Friday, October 11, 2024 7:49 AM IST
ചെറുപുഴ: അരവഞ്ചാൽ മാക്സ് മൈൻഡ് ആശുപത്രിയും കെഎപിഎസ് കണ്ണൂർ ചാപ്റ്ററും സംയുക്തമായി "തൊഴിലിടങ്ങളിലെ മാനസികാരോഗ്യം' എന്ന വിഷയത്തിൽ ബോധവത്കരണവും മാനസികാരോഗ്യ മേഖലയിൽ സ്തുത്യർഹമായ സേവനം നിർവഹിച്ച സീനിയർ സൈക്യാട്രിസ്റ്റ് ഡോ. കെ. ഗോപിനാഥൻ നമ്പ്യാർക്ക് വിശിഷ്ട സേവനത്തിനുള്ള ആദരവും നൽകി.
ഡയറക്ടർ പ്രവീൺ ജോസഫ്, അഡ്മിനിസ്ട്രേറ്റർ സോണി തോമസ്, സൈക്യാട്രിസ്റ്റ് മാരായ ഡോ. ബെൻ വർഗീസ്, ഡോ. അരുൺ ജോയ്, സൂപ്രണ്ട് നിതാമോൾ തങ്കച്ചൻ, കെഎപിഎസ് കണ്ണൂർ ചാപ്റ്റർ പ്രസിഡന്റ് ആശാ ദേവി എന്നിവർ പ്രസംഗിച്ചു. തുടർന്ന് ട്രെയിനിംഗ് വിദ്യാർഥികൾ അരവഞ്ചാൽ ടൗണിൽ തെരുവ് നാടകവും ഫ്ലാഷ് മോബും അവതരിപ്പിച്ചു.