കേരളത്തിൽ മൂന്നാമതും പിണറായി സർക്കാർ വരും: ഇ.പി. ജയരാജൻ
1460626
Friday, October 11, 2024 7:49 AM IST
ശ്രീകണ്ഠപുരം: സംസ്ഥാനത്ത് മൂന്നാമതും പിണറായി സർക്കാർ അധികാരത്തിൽ വരുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ. രാജ്യത്ത് ഇന്ത്യാ സംഖ്യത്തിന് ശക്തി പകരാൻ ഇടതുപക്ഷം മുന്നിലുണ്ട്.
ഇടതുപക്ഷമുണ്ടെങ്കിലെ ഇന്ത്യാ സംഖ്യം ഉണ്ടാവൂവെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഏരുവേശി മുയിപ്ര എകെജി സെന്ററിൽ നടന്ന ലോക്കൽ സമ്മേളനവും എംസിആർ അനുസ്മരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോക്കൽ സെക്രട്ടറി പി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി. കുമാരൻ, പി.വി.ഗോപിനാഥ്, കെ.ടി. അനിൽകുമാർ, കെ.പി. ദിലീപ്, എം. നാരായണൻ എന്നിവർ പ്രസംഗിച്ചു. ഏരുവേശി പാലം കേന്ദ്രീകരിച്ച് മുയിപ്ര ടൗണിലേക്ക് റെഡ് വോളന്റിയർ മാർച്ചും നടന്നു.