വിനോദസഞ്ചാര കേന്ദ്രം ശുചീകരിച്ചു
1460288
Thursday, October 10, 2024 8:45 AM IST
ആലക്കോട്: കെസിവൈഎം ആലക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിനോദ സഞ്ചാര കേന്ദ്രമായ കാപ്പിമല വൈതൽക്കുണ്ട് വെള്ളച്ചാട്ടം പ്രദേശവും പരിസരങ്ങളും ശുചീകരിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് ഉദ്ഘാടനം ചെയ്തു.
ഫൊറോന ഡയറക്ടർ ഫാ. റോബിൻ പരിയാനിക്കൽ അധ്യക്ഷത വഹിച്ചു. ആലക്കോട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.എ. ഖലീൽ റഹ്മാൻ, ജോയി തോമസ്, ബഷീർ, അഖിൽ, വൽസല പ്രകാശ്, അമ്പിളി, സിസ്റ്റർ ഗ്രേസി, ബിജു കച്ചിറയിൽ, ആദർശ്, ജോണി എന്നിവർ പ്രസംഗിച്ചു. ആലക്കോട് മേഖലയിലെ 13 യൂണിറ്റുകളിൽ നിന്നുള്ള കെസിവൈഎം പ്രവർത്തകർ ശുചീകരണത്തിൽ പങ്കെടുത്തു.