കേരള കോൺഗ്രസ് ജന്മദിനാഘോഷം
1460283
Thursday, October 10, 2024 8:45 AM IST
കണ്ണൂർ: ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തി വർധിച്ചു വരികയാണെന്ന് കേരള കോൺഗ്രസ്-എം കണ്ണൂർ ജില്ലാ ജന്മദിന സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു.
മാത്യു കുന്നപ്പള്ളി, സജി കുറ്റ്യാനിമറ്റം, ജോസ് ചെമ്പേരി, കെ.ടി. സുരേഷ് കുമാർ, തോമസ് മാലത്ത്, വി.വി. സേവി, സി.ജെ. ജോൺ, മാത്യു പുളിക്കക്കുന്നേൽ, എം.കെ. മാത്യു, ജോർജ് മാത്യു, ഏബ്രഹാം വെട്ടിക്കൽ, വിപിൻ തോമസ്, ടി.എസ്. ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.
ചെറുപുഴ: കേരളാ കോൺഗ്രസ്-ജോസഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസിന്റെ ജന്മദിനാഘോഷം നടത്തി. ചെറുപുഴയിൽ നടന്ന പരിപാടി ഹൈപ്പർ കമ്മിറ്റിയംഗം ജോസഫ് മുള്ളൻമട ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വർഗീസ് വയലാമണ്ണിൽ, മാത്യു ചാണാക്കാട്ടിൽ, ജയിംസ് പന്നിയാനിക്കൽ, ടെൻസൺ ജോർജ് കണ്ടത്തിൻകര, മേരി ജയിംസ്, ജോർജ് മുള്ളൻമട, എ.സി. പൗലോസ്, ജോയിച്ചൻ പറമ്പിൽ, ജോസ് വണ്ടാർകുന്നേൽ, ലിസി ടോം, ജോയി ജോസഫ്, ജോയി പച്ചാണി, ബേബി കല്ലറയ്ക്കൽ, മത്തായി, ബേബി തോട്ടത്തിൽ, ജോസ് ഇളപ്പുങ്കൽ എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ: കേരള കോൺഗ്രസ്-എം പുളിങ്ങോം മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിൽ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയർത്തി. രാജഗിരിയിൽ സമാപന സമ്മേളനവും കേക്ക് മുറിക്കലും നടത്തി.
സംസ്ഥാന ഉന്നതധികാര സമിതി അംഗം ജോയിസ് പുത്തൻപുര, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോബിച്ചൻ മൈലാടൂർ, മണ്ഡലം പ്രസിഡന്റ് ജോബിൻ കായാമ്മാക്കൽ, നിയോജക മണ്ഡലം പ്രസിഡന്റ് ഡെന്നി കാവാലം, സംസ്ഥാന കമ്മിറ്റി അംഗം ജോസ് തടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ സ്ഥലങ്ങളിൽ വാർഡ് പ്രസിഡന്റുമാരായ ജോണി പൊള്ളകാട്ട്, ചാക്കോ പുത്തൻതറ, ബേബി കൂമ്പുക്കൽ, ബിജു മാമ്മൂട്ടിൽ, ജോബിൻ കായമ്മാക്കൽ, മാത്യു കാരിത്താങ്കൽ, ബിജു തെന്നടിയിൽ രജിത സജി, ജിജി പുറംചിറ, സാജു കണ്ടാവനം എന്നിവർ പതാക ഉയർത്തി.
ചെറുപുഴ: ചെറുപുഴ മണ്ഡലം കേരള കോൺഗ്രസ്-എം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ കൊടിയുയർത്തുകയും, കേക്ക് മുറിക്കുകയും ചെയ്തു. പാർട്ടിയുടെ ആദ്യകാല നേതാവും മുൻ പയ്യന്നൂർ നിയോജക മണ്ഡലം പ്രസിഡന്റുമായ ജോയ് ചൂരനാനിയെ അദേഹത്തിന്റെ വസതിയിലെത്തി. പ്രവർത്തകർ ആദരിച്ചു.
ചെറുപുഴ മണ്ഡലം പ്രസിഡന്റ് ബിജു പുള്ളിക്കാട്ടിൽ, ഓഫീസ് ചാർജ് സെക്രട്ടറി ഷിന്റോ കൈപ്പനാനിക്കൽ, ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ, സംസ്ഥാന കമ്മിറ്റി അംഗം ടിമ്മി എലിപുലിക്കാട്ട്, യൂത്ത്ഫ്രണ്ട്-എം സംസ്ഥാന ഐടി കോ-ഓർഡിനേറ്റർ അഭിലാഷ് മാത്യു, വനിതാ കോൺഗ്രസ്-എം ജനറൽ സെക്രട്ടറി ബെറ്റി തുരുത്തേൽ തുടങ്ങിയവർ നേതൃത്വം നൽകി.
ചെമ്പേരി: ജനാധിപത്യ കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള കോൺഗ്രസിന്റെ അറുപതാം ജന്മദിനം ആഘോഷിച്ചു. പാർട്ടി കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് ജോജി ആനിത്തോട്ടം ചെമ്പേരിയിൽ ജില്ലാതല ആഘോഷം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസഫ് പരത്തനാല് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ടോമിച്ചൻ നടുത്തൊട്ടിയിൽ, ബാബു അണിയറ, ജെയ്സൺ ചെമ്പേരി, ബാബു സെബാസ്റ്റ്യൻ, നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി, കെടിയുസി ജില്ലാ പ്രസിഡന്റ് ബിജു പുളിയ്ക്കൻ, കർഷക യുണിയൻ ജില്ലാ സെക്രട്ടറി ജോസ് തെക്കേടത്ത്, യുത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജോസ്, രാജു താണുവേലി, റോബിൻ ഡൊമിനിക്ക് എന്നിവർ പ്രസംഗിച്ചു.
ചെമ്പന്തൊട്ടി: കേരള കോൺഗ്രസ്-എം ചെമ്പന്തൊട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം പ്രസിഡന്റ് ഷാജി കുറ്റ്യാത്ത്, ചെങ്ങളായി മണ്ഡലം പ്രസിഡന്റ് ജയിംസ് ചിറമാട്ടേൽ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. സണ്ണി മുക്കുഴി, ജോർജ് മേലേട്ട്, ഷാജി കുര്യൻ, ജോണി ഉറുമ്പുകാട്ടിൽ, ബാബു തയ്യിൽ, റോബിൻ തേരാംകുടി, ബിനു കുറ്റ്യാത്ത്, ടോമി കൊച്ചുപുര, ക്ലീറ്റസ് അറയ്ക്കപറമ്പിൻ, തങ്കച്ചൻ തെക്കനാട്ട്, ഷിന്റു വർഗീസ്, ബിനു ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു. വാർഡുതല ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വാർഡുകളിലും പാർട്ടി ഭാരവാഹികൾ പതാക ഉയത്തി.