കത്തോലിക്ക കോൺഗ്രസ് ഫൊറോന കൺവൻഷനും അതിരൂപത നേതൃസമ്മേളനവും നാളെ
1460282
Thursday, October 10, 2024 8:44 AM IST
പൈസക്കരി: കരുത്തായി കരുതലായി കാലത്തിനൊപ്പം' എന്ന മുദ്രാവാക്യമുയർത്തി കത്തോലിക്ക കോൺഗ്രസ് പൈസക്കരി ഫൊറോന കൺവൻഷനും തലശേരി അതിരൂപത നേതൃസമ്മേളനവും നാളെ രാവിലെ ഒന്പത് മുതൽ പൈസക്കരി ദേവമാതാ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. രജിസ്ട്രേഷൻ, പതാക ഉയർത്തൽ എന്നിവയെ തുടർന്ന് തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ബിജു മുട്ടത്ത്കുന്നേൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
കത്തോലിക്ക കോൺഗ്രസ് പൈസക്കരി ഫൊറോന പ്രസിഡന്റ് ബെന്നി ജോൺ ചേരിയ്ക്കത്തടം അധ്യക്ഷത വഹിക്കും. ഫൊറോന ഡയറക്ടർ ഫാ. ജെയ്സൺ വാഴകാട്ട് ആമുഖപ്രഭാഷണവും പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം അനുഗ്രഹ പ്രഭാഷണവും നടത്തും.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, അതിരൂപത ഫിനാൻസ് ഓഫീസർ റവ. ഡോ. ജോസഫ് കാക്കരമറ്റം ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി മെംബർ ബേബി നെട്ടനാനി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന അതിരൂപത നേതൃസമ്മേളനം കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്യും. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിക്കും.
അതിരൂപത ഭാരവാഹികളായ ജിമ്മി ആയിത്തമറ്റം, ഷീജ കാറുകുളം, ഐ.സി. മേരി, ബെന്നിച്ചൻ മഠത്തിനകം, ടോമി കണയങ്കൽ, സുരേഷ് കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിക്കും. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 19 ഫൊറോനകളിലെ പ്രതിനിധികൾ പങ്കെടുക്കും.