തളിപ്പറന്പ് ലീഗിലെ ഗ്രൂപ്പിസത്തിനെതിരേ ആഞ്ഞടിച്ച് പി.എം.എ. സലാം
1459962
Wednesday, October 9, 2024 7:40 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് മുസ്ലിം ലീഗിലെ ഗ്രൂപ്പ് പോരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ബ്രോഷറില്‍ ഫോട്ടോ വച്ചില്ലെന്ന് പറഞ്ഞ് സിഎച്ച് സെന്റർ സംഘടിപ്പിച്ച ഫാമിലി മീറ്റില്‍ ചിലർ വിട്ടു നിന്നതാണ് പി.എം.എ. സലാമിനെ പ്രകോപിതനാക്കിയത്. ഇത്തരം കാര്യങ്ങളുടെ പേരിൽ വിട്ടു നിൽക്കുന്നത് ശരിയല്ലെന്നും വിട്ടുനിന്നവർക്ക് തന്നെയാണ് ഇതിന്റെ നഷ്ടമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിച്ച് ഇരുന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നം ഊതിവീർപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ കൂടെ നില്‍ക്കുന്നവരാവണം പാര്‍ട്ടി പ്രവർത്തകർ. വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. .ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ ഹജ്മൂസ് ഓഡിറ്റോറിയത്തില്‍ നടത്തിയ സി.എച്ച് സെന്ററിന്റെ ഫാമിലി മീറ്റില്‍ നിന്നും തളിപ്പറമ്പ് നഗരസഭാ ചെയര്പേഴ്സന് ഉള്‍പ്പെടെയുള്ള ഒരുവിഭാഗം പ്രവർത്തകരായിരുന്നു വിട്ടുനിന്നത്.