വയോധിക കിണറ്റിൽ മരിച്ച നിലയിൽ
1459807
Tuesday, October 8, 2024 10:41 PM IST
കൊളച്ചേരി: വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊളച്ചേരി കുമാരൻപീടികയിലെ കക്കറയിൽ കമലയെയാണ് (72) അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 9.30 തോടെയാണ് കിണറ്റിൽ മരിച്ച നിലയിൽ കമലയെ കണ്ടത്. ഫയർഫോഴ്സും മയ്യിൽ പോലീസും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ഭർത്താവ്: പരേതനായ ഗംഗാധരൻ. സഹോദരങ്ങൾ: നാണി (മാങ്ങാട്), രാധ (കണ്ണാടിപ്പറമ്പ), രഘൂത്തമൻ, ഗംഗാധരൻ (ഗിതിൻ മെറ്റൽ വർക്ക്സ്-പള്ളിപ്പറമ്പ), പുഷ്പജ (കോയ്യോട്).