ഖാദി മേഖലയോട് കേന്ദ്ര അവഗണന അവസാനിപ്പിക്കണം
1459789
Tuesday, October 8, 2024 8:28 AM IST
പയ്യന്നൂർ: ഖാദി മേഖലയോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും കേന്ദ്ര സർക്കാർ ഖാദിക്ക് നൽകിയിരുന്ന റിബേറ്റ് പുനഃസ്ഥാപിക്കണമെന്നും പയ്യന്നൂരിൽ നടന്ന ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ. ബാലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അധ്യക്ഷത വഹിച്ചു. ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി. കൃഷ്ണൻ, മുൻ ചെയർമാൻ കെ. ധനഞ്ജയൻ, മെംബർ എസ്. ശിവരാമൻ, സെക്രട്ടറി ഡോ. കെ. എ. രതീഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി. വിനോദ് കുമാർ, സെക്രട്ടറി എം.ടി. സൈബി എന്നിവർ പ്രസംഗിച്ചു. യാത്രയയപ്പ് സമ്മേളനം കേരള ഖാദി ബോർഡ് മുൻ വൈസ് ചെയർമാൻ എം.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എസ്. മധു അധ്യക്ഷത വഹിച്ചു. ഇ. നാസർ, ഫ്രാൻസിസ് സേവ്യർ എൽ. നീല, പി. പ്രകാശൻ, കെ. ശോഭ, സംസ്ഥാന ജനറൽ സെക്രട്ടറി ടി. ബൈജു, സംസ്ഥാന സെക്രട്ടറി ടി.കെ. രാജൻ, സംഘാടക സമിതി ജനറൽ കൺവീനർ വി. ഷിബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എ.കെ. ബാലൻ- പ്രസിഡന്റ്, ടി. ബൈജു- ജനറൽ സെക്രട്ടറി, വി. ഷിബു- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.