മണിക്കടവും നെല്ലിക്കുറ്റിയും ഉപജില്ലാ നീന്തൽ വിജയികൾ
1459777
Tuesday, October 8, 2024 8:27 AM IST
പയ്യാവൂർ: നെല്ലിക്കുറ്റിയിലെ ഏരുവേശി പഞ്ചായത്ത് സ്വിമ്മിംഗ് പൂളിൽ നടന്ന ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ നീന്തൽ മത്സരത്തിൽ 156 പോയിന്റുകൾ നേടിയ മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ടീം ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ 110 പോയിന്റുകളോടെ നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ ടീം ഫസ്റ്റ് റണ്ണറപ്പായി.
ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിന് മൂന്നാം സ്ഥാനവും നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിന് നാലാം സ്ഥാനവും ലഭിച്ചു.
സമാപന സമ്മേളനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം സോജൻ കാരാമയിൽ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഉപജില്ല സ്പോർട്സ് സെക്രട്ടറി ഷാരോൺ പ്രഭാകർ അധ്യക്ഷത വഹിച്ചു.
നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ്, കായികാധ്യാപകൻ കെ.ജെ. തോമസ്, ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ മുഖ്യാധ്യാപകൻ ബിജു കുറുമുട്ടം എന്നിവർ പ്രസംഗിച്ചു. വിജയികളായവർ ട്രോഫികൾ ഏറ്റുവാങ്ങി.