കർഷക തൊഴിലാളികളുടെ പെൻഷൻ 5,000 രൂപയാക്കണം
1458480
Wednesday, October 2, 2024 8:36 AM IST
പയ്യാവൂർ: ക്ഷേമനിധി അംഗങ്ങളായ മുഴുവൻ കർഷക തൊഴിലാളികൾക്കും നിബന്ധനകളില്ലാതെ പ്രതിമാസം 5,000 രൂപ പെൻഷൻ അനുവദിക്കണമെന്നും വിരമിച്ചവർക്കുള്ള അതിവർഷ അനുകൂല്യം കുടിശിക തീർത്ത് ഉടനടി വിതരണം ചെയ്യണമെന്നും ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡികെടിഎഫ്) ചെങ്ങളായി മണ്ഡലം കൺവൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു.
കെപിസിസി അംഗം കൊയ്യം ജനാർദനൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഡികെടിഎഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ. നാരായണൻ അധ്യക്ഷത വഹിച്ചു.
കെ.വി. പുഷ്പജൻ, സി.എം. ജിന്റോ, സി.വി. രാജേഷ്, ഇ.ടി. ഗോപിനാഥൻ, ഇ. ദാമോദരൻ, ടി. രാജ്കുമാർ, ടി.സി. പ്രിയ, പി.വി. ജയചന്ദ്രൻ, മുത്തലിബ്, രമേശൻ എന്നിവർ പ്രസംഗിച്ചു. ഡികെടിഎഫ് ചെങ്ങളായി മണ്ഡലം പ്രസിഡന്റായി ഇ.ടി.ഗോപിനാഥൻ ചുമതലയേറ്റു.