പോഷൻ മാ ജില്ലാതല സമാപനം
1458470
Wednesday, October 2, 2024 8:36 AM IST
ഇരിട്ടി: വനിതാ ശിശു വികസന വകുപ്പിന്റെ പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായുള്ള പോഷൻ മാ 2024 ന്റെ ജില്ലാതല സമാപനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പോഷകാഹര പ്രദർശനവും അങ്കണവാടി പ്രവർത്തകരുടെ വിവിധ കലാപരിപാടികളും നടന്നു.
സണ്ണി ജോസഫ് എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു . ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സ്വാദിഖ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടു പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ കെ.എൻ. പദ്മാവതി, കെ.സി. രാജശ്രീ , ജോയിന്റ് ബിഡിഒ ദിവാകരൻ, സീനിയർ സൂപ്രണ്ട് അമർനാഥ്, പോഷൻ അഭിയാൻ ജില്ലാ കോ -ഓർഡിനേറ്റർ സി.പി. അഭിജിത്, ഐസിഡിഎസ് സൂപ്പർവൈസർ ജിസ്മി അഗസ്റ്റിൻ, ഇരിട്ടി ശിശു വികസന പദ്ധതി ഓഫീസർ ഷീന എം കണ്ടത്തിൽഎന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസർ സി.എ. ബിന്ദു പദ്ധതി വിശദീകരണം നടത്തി. തുടർന്ന് അങ്കണവാടി പ്രവർത്തകരുടെയും ജീവനക്കാരുടെയും സമാപന റാലിയും നടന്നു.