ചെണ്ടുമല്ലി കൃഷി വിളവെടുപ്പ്
1458467
Wednesday, October 2, 2024 8:36 AM IST
നെല്ലിക്കുറ്റി: നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ 2024-25 അധ്യയന വർഷത്തെ മികവ് പദ്ധതിയായ "സഹസ്യ'യുടെ ഭാഗമായി നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. മാത്യു ഓലിക്കൽ നിർവഹിച്ചു. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം സോജൻ കാരാമയിൽ എന്നിവർ പങ്കെടുത്തു.
മുഖ്യാധ്യാപകൻ ബിജു കുറുമുട്ടം, പിടിഎ ഭാരവാഹികളായ ലൈസൻ മാവുങ്കൽ, ജൂണി ചാമക്കാലയിൽ, വിദ്യാർഥി പ്രതിനിധികളായ മിയ ജോസഫ്, അൽഫോൻസ് തോമസ് എന്നിവർ നേതൃത്വം നൽകി.