ചെ​മ്പേ​രി: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തി​ൽ മെ​ഗാ ക്ലീ​നിം​ഗ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തി​നൊ​പ്പം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, കെ​വി​വി​ഇ​എ​സ് ചെ​മ്പേ​രി യൂ​ണി​റ്റ്, യം​ഗ് മൈ​ൻ​ഡ്‌​സ്, വൈ​സ്മെ​ൻ ക്ല​ബു​ക​ൾ, ഓ​ട്ടോ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ, ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ സി​ഡി​എ​സ്, തൊ​ഴി​ലു​റ​പ്പ് അം​ഗ​ങ്ങ​ൾ, ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​മ്പേ​രി ടൗ​ണും പ​രി​സ​ര​ങ്ങ​ളും ശു​ചീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ പൗ​ളി​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു തൊ​ട്ടി​യി​ൽ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മോ​ഹ​ന​ൻ മൂ​ത്തേ​ട​ൻ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ഏ​ബ്ര​ഹാം കാ​വ​നാ​ടി​യി​ൽ , ജോ​യി ജോ​ൺ, ജ​സ്റ്റി​ൻ സ​ഖ​റി​യ, ഷീ​ജ ഷി​ബു, ജ​യ​ശ്രീ ശ്രീ​ധ​ര​ൻ, എം.​ഡി. രാ​ധാ​മ​ണി, കെ​വി​വി​ഇ​എ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സാ​ബു മ​ണി​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.