വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1458159
Tuesday, October 1, 2024 10:12 PM IST
തലശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തലശേരി മാടപീടിക ചെള്ളത്ത് മടപ്പുരയ്ക്ക് സമീപത്തെ ചാലിക്കണ്ടിയിൽ അശ്വന്താണ് (26) മരിച്ചത്.
കഴിഞ്ഞദിവസം രാത്രി തലശേരി ചിറക്കരയിൽ വച്ച് അശ്വന്ത് സഞ്ചരിച്ച ബൈക്ക് മറിഞ്ഞായിരുന്നു അപകടം. പരേതനായ പ്രഭാകരന്റെയും കമലയുടെയും മകനാണ്.